പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പിടിയില്‍
കണ്ണൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പിടിയില്‍
കണ്ണൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പൊലീസ് പിടിയില്‍. ചെറുവാഞ്ചേരിയിലെ ഈരാച്ചിപുരയില്‍ ഷിജുവിനെയാണ് കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ട്യൂഷന്‍ കഴിഞ്ഞു മടങ്ങുന്ന പെണ്‍കുട്ടിയെ വീടിന് സമീപത്തുള്ള വിജനമായ സ്ഥലത്തുവച്ച് ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിന് മുന്‍പും ഇയാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. തുടന്ന് പൊലീസ് പിടിയിലായ പ്രതിയെ കുത്തുപറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.