ഫോണ്‍കെണി വിവാദം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ എകെ ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു
എകെ ശശീന്ദ്രനെതിരെ കോടതി സ്വമേധയാ കേസ് എടുത്തു
ഫോണ്‍കെണി വിവാദത്തില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് എകെ ശശീന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍കെണി വിവാദത്തില്‍ ഉള്‍പ്പെട്ട ചാനലിലെ ജീവനക്കാരിയും ഹണിട്രാപ്പില്‍ മന്ത്രിയോട് ഫോണില്‍ സംസാരിച്ചെന്ന് പറയപ്പെടുകയും ചെയ്യുന്ന യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.