Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി നേതാവിന്റെ കൊലവിളി; പ്രവർത്തകരെ തൊട്ടാല്‍ കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകും

ബിജെപി നേതാവിന്റെ കൊലവിളി; ആനാവൂരിൽ സമാധാനം നിലനിൽക്കുന്നുണ്ടെങ്കിൽ അത് ആർഎസ്എസും ബിജെപിയും നൽകിയ ഔദാര്യമാണ്

ബിജെപി നേതാവിന്റെ കൊലവിളി; പ്രവർത്തകരെ തൊട്ടാല്‍ കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകും
, ചൊവ്വ, 16 മെയ് 2017 (17:03 IST)
കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷാണ് കൊലവിളി പ്രസംഗവുമായി എത്തിയിരിക്കുന്നത്. പ്രവർത്തകരെ തൊട്ടാല്‍ കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകുമെന്നും ആ മുന്നേറ്റം തടയാൻ പൊലീസുക്കാര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആനാവൂരിൽ സമാധാനം നിലനിൽക്കുന്നത് ബിജെപിയുടെയും ആർഎസ്എസിന്റെയും ഔദാര്യംമൂലമാണെന്നും അത് അവസാനിച്ചാല്‍ പിന്നെ പിടിച്ചാൽ കിട്ടില്ലെന്നും എസ് സുരേഷ് ഭീഷണി മുഴക്കി. 
 
പയ്യന്നൂര് കാര്യവാഹിനുനേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഘം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ജില്ലാ നേതാവിനെ ആക്രമിച്ചതിന് ശേഷവും കഴിഞ്ഞ ഇരുപത് ദിവസമായി ആനാവൂരിൽ  സമാധാനം നിലനിൽക്കുന്നുണ്ടെങ്കിൽ അത് ആർഎസ്എസും ബിജെപിയും നൽകിയ ഔദാര്യമാണെന്നും സുരേഷ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങള്‍ പറയാറില്ല, പ്രവര്‍ത്തിച്ചു കാണിക്കുന്നതാണ് രീതി; പാകിസ്ഥാനോട് രാജ്‌നാഥ് സിംഗ്