Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങള്‍ പറയാറില്ല, പ്രവര്‍ത്തിച്ചു കാണിക്കുന്നതാണ് രീതി; പാകിസ്ഥാനോട് രാജ്‌നാഥ് സിംഗ്

ഞങ്ങള്‍ പറയാറില്ല, പ്രവര്‍ത്തിച്ചു കാണിക്കുന്നതാണ് രീതി; രാജ്‌നാഥ് സിംഗിന്റെ പ്രസ്‌താവനയില്‍ പാകിസ്ഥാന്‍ ഭയത്തില്‍

ഞങ്ങള്‍ പറയാറില്ല, പ്രവര്‍ത്തിച്ചു കാണിക്കുന്നതാണ് രീതി; പാകിസ്ഥാനോട് രാജ്‌നാഥ് സിംഗ്
ന്യൂഡല്‍ഹി , ചൊവ്വ, 16 മെയ് 2017 (15:29 IST)
അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ പൌരന്മാരുടെ തലകുനിയാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. പ്രഖ്യാപനം നടത്താനല്ല പ്രവര്‍ത്തിച്ചു കാണിക്കുന്നതിനാണ് ഇന്ത്യയുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

മിന്നലാക്രമണം നടത്താന്‍ 10-15 ദിസത്തെ ഒരുക്കങ്ങള്‍ അത്യാവശ്യമാണ്. ജനങ്ങളുടെ വേദന മനസിലാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കശ്‌മീരില്‍ ഭീകരര്‍ കൊലപ്പെടുത്തിയ സൈനികന്‍ ഉമര്‍ ഫയാസ് രാജ്യത്തെ യുവാക്കള്‍ക്ക് മാതൃകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

രണ്ടു വര്‍ഷമായിട്ട് മാവോയിസ്‌റ്റ് ആക്രമണങ്ങള്‍ കുറഞ്ഞു. നിരവധി മാവോയിസ്‌റ്റുകള്‍ കീഴടങ്ങിയെന്നും കേന്ദ്ര  ആഭ്യന്തരമന്ത്രി പറഞ്ഞു.

രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം തലയറുത്ത് വികൃതമാക്കപ്പെട്ട രീതിയില്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയിരുന്നു. ഭീകരരും പാകിസ്ഥാന്‍ സൈനികരും ചേര്‍ന്നാണ് ഈ ക്രൂരത കാണിച്ചത്. ഇതിനു ശേഷം ഇന്ത്യന്‍ ഗ്രാമങ്ങള്‍ ലക്ഷ്യമാക്കി പാ സൈന്യം തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ചെയ്‌തു. ഇതോടെയാണ് നിലപാട് വ്യക്തമാക്കി രാജ്‌നാഥ് സിംഗ് രക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലാഭവന്‍ മണിയുടെ പാഡിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം!