Webdunia - Bharat's app for daily news and videos

Install App

ബൽറാമിന് പെരുത്തനന്ദി; എകെജിയുടെ 'എന്റെ ജീവിത കഥ' ചൂടപ്പം പോലെ വിറ്റുതീർന്നു

ബൽറാമിന് നന്ദി പറഞ്ഞ് ചിന്ത പബ്ലിക്കേഷൻസ്

Webdunia
ഞായര്‍, 21 ജനുവരി 2018 (12:59 IST)
എകെജിയെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച വി ടി ബൽറാം എം എൽ എയ്ക്ക് പരിഹാസരൂപേണ നന്ദി പറഞ്ഞ് ചിന്ത പബ്ലിക്കേഷൻസ്. പുതിയ വിവാദങ്ങൾ ഉടലെടുത്തതോടെ എകെ ഗോപാലൻ എന്ന ശക്തമായ നേതാവിനെ കൂടുതലായി അറിയുന്നതിന് നിരവധി പേരാണ് എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം വാങ്ങിയത്.  
 
വിപണിയിൽ ഇപ്പോഴും എകെജിയുടെ ആത്മകഥയ്ക്ക് ആവശ്യക്കാർ ഏറുന്നുവെന്ന് പ്രസാധകർ പറയുന്നു. ദേശാഭിമാനിയുടെ പബ്ലിഷിംഗ് വിഭാഗമായ ചിന്തയാണ് എന്റെ ജീവിതകഥയുടെ പ്രസാധകര്‍. ആത്മകഥയെ അടിസ്ഥാനമാക്കിയായിരുന്നു ബലറാംഎകെജിക്കെതിരെ വിവാദപരാമര്‍ശം നടത്തിയത്. അതിനാല്‍ അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്റെ ജീവിതകഥ’ വന്‍തോതിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിറ്റഴിച്ചത്.
 
ബലറാമിന്റെ പരാമര്‍ശങ്ങളും അതേതുടര്‍ന്നുണ്ടായ വിവാദങ്ങളും ദേശീയമാധ്യമങ്ങളും വാര്‍ത്തയാക്കിയതോടെ ലോക്‌സഭയിലെ ആദ്യപ്രതിപക്ഷനേതാവ് കൂടിയായിരുന്ന എകെജിയുടെ ജീവിതമെന്തെന്നറിയാന്‍ കേരളത്തിനു പുറത്തുള്ളവരും താത്പര്യപ്പെടുന്നുവെന്നാണ് ചിന്തയുടെ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. എകെജിക്കെതിരായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ആളായിരുന്നു വിടി ബൽറാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Tsunami: റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം, സുനാമിയിൽ വലഞ്ഞ് റഷ്യയും ജപ്പാനും, യുഎസിൽ ജാഗ്രത

കാലവര്‍ഷക്കെടുതിയെ അതിജീവിച്ച്; ടൗണ്‍ഷിപ്പിലെ ആദ്യ വീട് 105 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി

'കന്യാസ്ത്രീകളെ കണ്ടിട്ടേ തിരിച്ചുപോകൂ'; ഇടതുപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ തുടരുന്നു

Kerala Weather: ഇന്നും മഴ മാറി നില്‍ക്കും; പൊതുവെ തെളിഞ്ഞ കാലാവസ്ഥ, കാറ്റിനെ പേടിക്കണം

ചാര്‍ജ് ചെയ്യുന്നതിനിടെ സ്മാര്‍ട്ട്ഫോണ്‍ ബോംബ് പോലെ പൊട്ടിത്തെറിച്ചു; ഈ തെറ്റുകള്‍ ചെയ്യരുത്

അടുത്ത ലേഖനം
Show comments