കറുപ്പണിയാൻ സോഷ്യൽ മീഡിയ; പരിഹസിച്ച് വി ടി ബൽറാം
കമ്മ്യൂണിസ്റ്റുകാരെ പരിഹസിച്ച് ബൽറാം
Publish Date: Sat, 13 Jan 2018 (08:02 IST)
Updated Date: Sat, 13 Jan 2018 (08:04 IST)
എകെജിക്കെതിരാ പരാമർശത്തിൽ വി ടി ബൽറാം എം എൽ എ മാപ്പ് പറയുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് സിപിഎം നിലപാട്. അതിന്റെ ഭാഗമായി ശനിയാഴ്ച സോഷ്യല്‍ മീഡിയ കറുപ്പ് അണിയുമെന്ന പ്രഖ്യാപനവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ പ്രതിഷേധത്തെ പരിഹസിച്ച് രംഗത്തു വന്നിരിക്കുകയാണ് ബല്‍റാം.
പ്രതിഷേധിക്കാന്‍ കറുപ്പ് നിറം തന്നെ തെരഞ്ഞെടുത്തതിലൂടെ സിപിഎം വംശീയത പറയുകയാണെന്നും കമ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണബോധമാണ് ഇതെന്നും ബല്‍റാം പരിഹാസരൂപേണ പറയുന്നു. സോഷ്യല്‍ മീഡിയയിലെ വംശീയവാദികള്‍ക്ക് ലാല്‍സലാം പറഞ്ഞുകൊണ്ടാണ് ബൽറാം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്;
നാളെ സോഷ്യല്‍ മീഡിയ കറുപ്പണിയുമത്രേ!
കൊള്ളാം. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണ്ണബോധമാണ്.
സോഷ്യല്‍ മീഡിയയിലെ വംശീയവാദികള്‍ക്ക് ലാല്‍സലാം
#SocialmediaAgainstRacism