എകെജി വിഷയത്തില്‍ വിടി ബല്‍റാമിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി. മാനുഷിക പ്രശ്‌നങ്ങളുടെയും പ്രസ്ഥാനത്തിന്റെയും ആത്മാവിനെ സ്പര്‍ശിക്കുവാന്‍ നേതാക്കന്മാര്‍ക്കു സാധിക്കണമെങ്കില്‍ അവര്‍ ഒളിഞ്ഞുനോട്ടക്കാരായിരിക്കരുതെന്ന് ശാരദക്കുട്ടി പറഞ്ഞു. ഒളിക്യാമറയിലൂടെ കറ പുരണ്ട കണ്ണുകള്‍ കൊണ്ടുനോക്കുമ്പോഴാണ് പ്രണയം ലൈംഗിക വൈകൃതമാകുന്നത്. അതാണ് ബല്‍റാമിനോട്, ‘മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാന്‍ ലജ്ജയില്ലേ ലജ്ജയില്ലേ.. നിനക്കു ലജ്ജയില്ലേ..’ എന്നു ചോദിക്കുവാന്‍ തോന്നുന്നതെന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ശാരദക്കുട്ടിയുടെ പോസ്റ്റ് വായിക്കാം: