Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകനെ സർക്കാർ സ്കൂളിൽ ചേർത്ത് വി ടി ബൽറാം

പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ട് മുന്നോട്ട് പോകണമെന്ന് വി ടി ബൽറാം

മകനെ സർക്കാർ സ്കൂളിൽ ചേർത്ത് വി ടി ബൽറാം
, വ്യാഴം, 1 ജൂണ്‍ 2017 (12:10 IST)
ജനപ്രതിനിധികൾ അടക്കമുള്ളവർ സ്വന്തം മക്കളെ സർക്കാർ സ്കൂളുകളിൽ ചേർക്കാൻ തയ്യാറാകണമെന്ന് വി ടി ബൽറാം എം എൽ എ. പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ട് മുന്നോട്ട് പോകണമെന്നും അതിനായി നമ്മളും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മകനെ(അദ്വൈത് മാനവ്) തൃത്താലയില്‍ വീടിന് സമീപത്തുളള അരിക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ചേര്‍ത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ജനപ്രതിനിധികള്‍ അടക്കമുളള മുഴുവന്‍ ആളുകളും സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണം എന്നുളളതാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അതാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും ബൽറാം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ് സ്‌കൂളിലെന്നും അത് പരിഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെസ്‍പയോട് ഏറ്റുമുട്ടാന്‍ ഹോണ്ട എത്തുന്നു... കുഞ്ഞന്‍ ‘സ്കൂപ്പി’യുമായി !