Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളുടെ മുന്നില്‍ തെറ്റ് ചെയ്യാത്ത അച്ഛനാണെന്ന് തെളിയിക്കുക എന്റെ ആവശ്യമാണ്; തന്നെ നശിപ്പിക്കാൻ സമ്മതിക്കില്ലെന്ന് ദിലീപ്

എന്ത് കണ്ടാലും ദിലീപ്, ആർക്കാണ് എന്നോട് പക; നേരിട്ട് പറഞ്ഞാൽ താൻ അഭിനയം നിർത്തി മാറിനിൽക്കാമെന്ന് ദിലീപ്

മകളുടെ മുന്നില്‍ തെറ്റ് ചെയ്യാത്ത അച്ഛനാണെന്ന് തെളിയിക്കുക എന്റെ ആവശ്യമാണ്; തന്നെ നശിപ്പിക്കാൻ സമ്മതിക്കില്ലെന്ന് ദിലീപ്
, ചൊവ്വ, 27 ജൂണ്‍ 2017 (07:48 IST)
ആരെയും താൻ ഇതുവരെ ദ്രോഹിച്ചിട്ടില്ലെന്നും കാണാത്ത-കേള്‍ക്കാത്ത കാര്യം എന്റെ തലയിലേക്ക് എടുത്ത് വെക്കാന്‍ സമ്മതിക്കില്ലെന്നും നടൻ ദിലീപ്. ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും വലിയ ഫ്രണ്ടസ് ആയിരുന്നു എന്ന് സംവിധായകന്‍ ലാല്‍ പറഞ്ഞിട്ടുണ്ടെന്ന് ദിലീപ് പറയുന്നു. റിപ്പോര്‍ട്ടന്‍ ചാനലിന്‍റെ എം വി നികേഷ്കുമാര്‍ ഷോയിലാണ് വികാരഭരിതനായി ദിലീപ് പ്രതികരിച്ചത്. 
 
മലയാള സിനിമയില്‍ 21 വര്‍ഷം കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കഥാപാത്രങ്ങളിലൂടെ കിട്ടിയ ഒരു സ്‌നേഹമാണ് , ജനങ്ങളുടെ മനസിലുളള ആ സ്‌നേഹമാണ് ഇവിടെ കളയാന്‍ ശ്രമിക്കുന്നത്. അത് ഞാന്‍ സമ്മതിക്കില്ല. എല്ലാ ഷൂട്ടിങ്ങും മാറ്റിവെച്ചിട്ട് ഇതിന്റെ അവസാനം കണ്ടിട്ടേയുളളു ഞാന്‍. എന്തിനാണ് ഞാന്‍ ബലിയാടാകുന്നത്. ആര്‍ക്കുവേണ്ടിയിട്ടാണ്. ആരാണ് ഇതിന്റെ പിന്നില്‍? എന്ന് ദിലീപ് ചോദിക്കുന്നു.
 
സലിംകുമാര്‍ അടക്കം പലരും പലകാര്യങ്ങളും മിണ്ടാത്തതാണ്. അവര്‍ക്കെല്ലാം ഇതിനെക്കുറിച്ച് വ്യക്തതയുണ്ടെന്ന് താരം പറയുന്നു. കേസിന്‍റെ സത്യാവസ്ഥ വെളിയില്‍ കൊണ്ടുവരുന്നതിനായി താന്‍ ഏതറ്റം വരെയും പോകുമെന്നും ദിലീപ് പറഞ്ഞു. കാരണം ഇത് എന്റെ ആവശ്യമാണ്. ഒരു അച്ഛനെന്ന നിലയില്‍ മകളുടെ മുന്നില്‍ തെറ്റ് ചെയ്യാത്ത അച്ഛനാണെന്ന് തെളിയിക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്.  പൊലീസിനൊപ്പം ഏത് അന്വേഷണത്തിനും ഒപ്പം നില്‍ക്കുകയാണ് ഞാന്‍ - ദിലീപ് പറഞ്ഞു.
 
ഒരു ഗൂഢാലോചന നടക്കുന്നു എന്നത് ഉറപ്പാണ്. അത് എന്നെ തകര്‍ക്കാനായുള്ള ഗൂഢാലോചനയാണ്. ആരാണ് അതിനു പിന്നില്‍ എന്ന് എനിക്കറിയണം. ഞാന്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നതുകൊണ്ട് ആര്‍ക്കാണ് ഗുണം? അങ്ങനെ എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ അവര്‍ നേരിട്ടുവന്ന് പറയട്ടെ. ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ ഞാന്‍ മാറിനില്‍ക്കാം. എനിക്ക് മടിയില്ല - ദിലീപ് വ്യക്തമാക്കി.  
 
പള്‍സര്‍ സുനി എന്ന ഒരു ക്രിമിനല്‍ പറയുന്നത് എല്ലാവര്‍ക്കും വേദവാക്യമാകുന്നു. ഇത്രയും കാലമായി പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഞാന്‍ പറയുന്നത് ആരും വിശ്വസിക്കുന്നില്ല. എല്ലാവരും എന്‍റെ മേക്കിട്ടുകയറുകയാണ്. എന്‍റെ തലയിലേക്ക് ഇതിന്‍റെ ഉത്തരവാദിത്തം എടുത്തുവയ്ക്കാന്‍ ഞാന്‍ സമ്മതിക്കില്ല. അതിനായി ഏത് അറ്റം വരെയും ഞാന്‍ പോകും. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏത് കൊച്ചുകുഞ്ഞിന്‍റെയും മുന്നില്‍ മാപ്പുപറയുന്നയാളാണ് ഞാന്‍. ഞാന്‍ നിരപരാധിയാണ്. ഞാന്‍ തെറ്റുചെയ്തിട്ടില്ല - ദിലീപ് പറയുന്നു. 
 
എല്ലാവരും കൂടി ഒരു ദിലീപുണ്ട്, ഇവിടെ ലോകത്ത് എവിടെ പെരുന്നാള്‍ ഉണ്ടായാലും ഒരാള്‍ക്ക് കിടക്കപ്പൊറുതി ഇല്ലാ എന്ന് പറഞ്ഞുപോലെത്തെ അവസ്ഥയാണ് നടക്കുന്നത്. എന്ത് കണ്ടാലും ദിലീപ്, ദിലീപ് എന്ത് ന്യായം. ഞാന്‍ ഇത് സമ്മതിക്കില്ല. എന്റെ തലയിലേക്ക് ഇത് എടുത്തുവെക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ഞാന്‍ ചെയ്യാത്ത ഒരു കുറ്റമാണ് എടുത്ത് വെക്കാന്‍ നോക്കുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണ്. വെറുതെയൊന്നും എന്റെ തലയില്‍ വെക്കാന്‍ ഞാന്‍ സമ്മതിക്കൂല്ലാ. - ദിലീപ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു, മാപ്പ്...' ; നടിയോടും കുടുംബത്തോടും ക്ഷമ ചോദിച്ച് സലിം കുമാർ