മദ്യപിച്ച് പൂസായ ഐ ജി പോലീസ് പിടിയിൽ

മദ്യപിച്ച് പൂസായി കാറിൽ യാത്ര ചെയ്ത ഐ ജി പൊലീസ് പിടിയിൽ

വ്യാഴം, 26 ഒക്‌ടോബര്‍ 2017 (15:38 IST)
മദ്യപിച്ച് പൂസായി കാറിൽ യാത്ര ചെയ്ത ഐ.ജിയും ഡ്രൈവറും പോലീസ് പിടിയിലായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് ഐ.ജി ജയരാജ്, ഡ്രൈവർ സന്തോഷ് എന്നിവർ ലക്കുകെട്ട വണ്ടി ഓടിക്കവേ പോലീസ് പിടിയിലായത്.
 
ഇരുവരും ലക്കുകെട്ട രീതിയിൽ കാറുമായി അഞ്ചൽ ഭാഗത്തുകൂടി വരുന്നുണ്ട് എന്ന നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അഞ്ചലിലെ പഴയ പോലീസ് സ്റ്റേഷനടുത്ത് വച്ച് പോലീസ് വാഹനം കൈകാണിച്ച് നിർത്തുകയായിരുന്നു. തീർത്തും കുഴഞ്ഞ പരുവത്തിലായിരുന്നു അപ്പോൾ ഐ.ജി ജയരാജ്. എന്നാൽ വാഹനം കൈകാണിച്ചു നിർത്തിയ ഇ.എസ.ഐ ക്ക് കാറിലുണ്ടായിരുന്നത് ഐ.ജി ആണെന്ന് അറിയില്ലായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാരും തടിച്ചുകൂടി. 
 
അഞ്ചൽ പോലീസ് വിവരം എസ്പി ഓഫീസിൽ അറിയിക്കുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഐ.ജിയെ പിന്നീട് എസ്.പി ഓഫീസിലേക്കും കൊണ്ടുപോയി. എന്നാൽ ഐജിയാണോ ഡ്രൈവറാണോ മദ്യപിച്ചുകൊണ്ട് വാഹനം ഓടിച്ചതെന്ന് വെളിപ്പെടുത്തതാണ് ലോക്കൽ പോലീസ് തയ്യാറായിട്ടില്ല എന്നും റിപ്പോർട്ടുണ്ട്.
 
മുമ്പ് ഡി.ഐ.ജി റാങ്കിലായിരുന്നപ്പോൾ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ കുറ്റത്തിന് ജയരാജിനെ റയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എങ്കിലും കുറച്ച് നാളുകൾ കഴിഞ്ഞ ജയരാജിനെ ഐ.ജി ആയി ഉയർത്തുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കേരളത്തിലെ ഗ്രൂപ്പുകളി വ്യക്തിതാൽപര്യത്തിനു വേണ്ടി മാത്രം; ഈ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ല: രൂക്ഷവിമര്‍ശനവുമായി രാഹുല്‍