മദ്യ ലഹരിയില്‍ കൊമ്പനാനയ്‌ക്ക്‌ ചുംബനം കൊടുത്ത യുവാവിന്‌ കിട്ടിയത്‌ എട്ടിന്റെ പണി !

മദ്യ ലഹരിയില്‍ കൊമ്പനാനയ്‌ക്ക്‌ ചുംബനം കൊടുത്ത യുവാവിന്‌ സംഭവിച്ചത് ഇങ്ങനെ !

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2017 (09:13 IST)
മദ്യം സേവിച്ച്‌ കൊമ്പനാനയ്‌ക്ക്‌ ചുംബനം കൊടുത്ത യുവാവിന്‌ കിട്ടിയത്‌ എട്ടിന്റെ പണി. ഞായറാഴ്‌ച ബന്ധുവിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ്‌ ജിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തളച്ചിരുന്ന കൊമ്പനെ കണ്ടത്‌. കൂടെ പാപ്പാന്‍മാര്‍ ആരുമില്ലാത്ത സമയം, കൊമ്പനെ ഒന്ന്‌ കെട്ടിപ്പിടിച്ച്‌ ചുംബനം കൊടുക്കണമെന്നായി ഈ യുവാവിന്‌. 
 
മദ്യ ലഹരിയിലായിരുന്ന യുവാവ് ഒരു കിലോ പഴം വാങ്ങി ആനയെ മെല്ലെ സോപ്പിട്ടു. ഓരോന്നോരോന്നായി കൊടുത്ത്‌ പഴം തീര്‍ന്നു. ഇതിനിടെ തന്റെ ആഗ്രഹം സഫലമാക്കാനുള്ള ശ്രമിച്ചു. ഒരു ചുംബനം കൊടുത്ത യുവാവ് രണ്ടാമത്തെ ചുംബനം കൊടുക്കുന്നതിനിടെ കൊമ്പന്‍ ആഞ്ഞൊരു വീക്ക് കൊടുത്തു. ഏറെ നേരം കഴിഞ്ഞാണ്‌ ജിനുവിന്‌ ബോധം തെളിഞ്ഞത്‌. എന്നാല്‍ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ യുവാവിനെ  കരിമണ്ണൂര്‍ എസ്‌ ഐ അറസ്റ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

എന്റെ അമ്മ ഇന്ത്യയിലാണുള്ളത്. അവര്‍ക്ക് തൊടാന്‍ പോലും പറ്റില്ല: ഷെയ്ഖ് ഹസീനയുടെ മകന്‍

അടുത്ത ലേഖനം
Show comments