ഭിന്നശേഷിയുള്ളര്‍ക്ക് പുതിയ പദ്ധതിയുമായി നേഹ !

ഭിന്നശേഷികാര്‍ക്ക് മാത്രമായി ഒരു ടൂര്‍ ഓപ്പറേറ്റർ !

തിങ്കള്‍, 13 നവം‌ബര്‍ 2017 (14:39 IST)
കൊച്ചിയില്‍ ഭിന്നശേഷിയുള്ളവർക്ക് മാത്രമായി ഒരു ടൂർ ഓപ്പറേറ്റർ. നേഹ അറോറ ഡൽഹിയിൽ നടത്തുന്ന പ്ലാനറ്റ് ഏബിൾഡ് ആണ് ഇത്തരം ഒരു സംരംഭവുമായി രംഗത്ത് വന്നിരിക്കുന്നത്. വൈകല്യമുള്ളവരെ ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഉത്തരവാദിത്തത്തോടെ കൊണ്ടുപോകുന്ന സ്ഥാപനമാണിത്. 
 
ഇത്തരം ഒരു സംരംഭം ലോകത്ത് ഇതാദ്യമാണ്. പഞ്ചാബിയായ നേഹയുടെ അന്ധനായ അച്ഛന്റെയും വൈകല്യമുള്ള അമ്മയുടെയും അനുഭവം കണ്ടിട്ടാണ് നേഹ ഈ സംരംഭം തുടങ്ങിയത്. അഡോബി കമ്പനിയിൽ അക്കൗണ്ട്സ് മാനേജരായിരുന്ന നേഹ ജോലി രാജിവച്ചാണ് ഇത്തരമൊരു സംരംഭം തുടങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം യു ഡി എഫ് തോമസ് ചാണ്ടിക്ക് കൂട്ടു നില്‍ക്കുന്നു, അഴിമതിയുടെ ഘോഷയാത്രയാണ് അദ്ദേഹം നടത്തിയത്: കുമ്മനം രാജശേഖരന്‍