Webdunia - Bharat's app for daily news and videos

Install App

മുസ്ലീം ലീഗിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തു; യുഡിഎഫ് പിളര്‍പ്പിലേക്ക്

മലപ്പുറം യുഡിഎഫില്‍ വിള്ളല്‍

Webdunia
ഞായര്‍, 22 ഒക്‌ടോബര്‍ 2017 (09:41 IST)
മലപ്പുറത്ത് വീണ്ടും മുസ്ലീം ലീഗ്-കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍. സിപിഎമ്മിന്റെ പിന്തുണയുമായി കരുവാരക്കുണ്ട് പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയവര്‍ക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതേതുടര്‍ന്ന് മുസ്ലീം ലീഗ് നേതൃത്വം നല്‍കിവന്നിരുന്ന കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്-സിപിഐഎം ബന്ധം പുറത്തുവരുകയും ചെയ്തു.
 
പഞ്ചായത്ത് പ്രസിഡന്റായ കെ. മുഹമ്മദ് മാസ്റ്റര്‍ക്കെതിരെ കോണ്‍ഗ്രസിലെ വി. ആബിദലിയാണ് പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയം ഒമ്പതിനെതിരെ 11 വോട്ടുകള്‍ നേടി പാസാകുകയും ചെയ്തു. മാത്രമല്ല, വൈസ് പ്രസിഡന്റ് റോഷ്‌നി സുരേന്ദ്രനെതിരായ പ്രമേയം ഒമ്പതിനെതിരെ 12 വോട്ടുകളോടെയും അംഗീകരിക്കപ്പെട്ടു.ഫണ്ടുകള്‍ ലഭ്യമാക്കുന്നതിലും വിനിയോഗിക്കുന്നതിലും പ്രസിഡന്റ് പുലര്‍ത്തുന്ന ഏകാധിപത്യ മനോഭാവവും അലംഭാവവുമാണ് അവിശ്വാസപ്രമേയത്തിന് കാരണമായതെന്നാണ് കോണ്‍ഗ്രസ് നിലപാട്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

അടുത്ത ലേഖനം
Show comments