മുൻ വനിത കൗൺസിലറെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി തൂങ്ങി മരിച്ചു
മുൻ വനിത കൗൺസിലറെ അക്രമിച്ച ശേഷം അയൽവാസി തൂങ്ങി മരിച്ചു
മുൻ വനിത കൗൺസിലറെ അക്രമിച്ച ശേഷം അയൽവാസി തൂങ്ങി മരിച്ചു. വനിത കൗൺസിലറെ നെഞ്ചിലും വയറിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഏലൂർ മുൻസിപ്പാലിറ്റി മുൻ കൗൺസിലറായ ഷിജിയെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. യുവതിയെ ആക്രമിച്ചതിനു ശേഷം അയൽവാസിയായ വിജിലാണ് തൂങ്ങി മരിച്ചത്.
ഷിജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പൊലീസില്‍ വിവരമറിയിച്ച് നാട്ടുകാർ സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് വിജിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയ വിജിലിൻറെ വീടിൻറെ പുറകിലെ മുറിയിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ ഷിജിയെ അയൽ വാസിയാണ് കണ്ടത്. വിജിലാണ് തന്നെ കുത്തിയതെന്നും വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നതെന്നും ഷിജി ഡോക്ടറോട് പറഞ്ഞു. എന്നാൽ ആക്രമണത്തിൻറെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.