പള്‍സര്‍ സുനിയുടെ ആവശ്യം കേട്ട് സഹോദരി അന്തംവിട്ടു!
പള്‍സര്‍ സുനി ജയില്‍ ചാടാന്‍ പദ്ധതിയിടുന്നു?
നടിയെ ആക്രമിച്ച സംഭവത്തില്‍ കാക്കനാട് ജയിലില്‍ ശിക്ഷയില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന്റെ ആവശ്യം കേട്ട് സഹോദരി അന്തംവിട്ടു. ഫ്രഞ്ച് തടവുകാരനായ ഹെന്‍റി ഷാലിയറിന്റെ ആത്മകഥയായ പാപിലോണ്‍ ആണ് പള്‍സര്‍ തന്റ സഹോദരിയോട് ആവശ്യപ്പെട്ടത്. സുനിക്ക് പിന്നില്‍ മറ്റാരോ ഉള്ളതായിട്ട് തനിക്ക് തോന്നിയെന്നും അങ്ങനെയുള്ള പെരുമാറ്റം ആയിരുന്നുവെന്നും സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
ഒമ്പത് തവണ ജയില്‍ ചാടുകയും എല്ലായ്പ്പോഴും പിടിക്കപ്പെടുകയും ചെയ്ത ഹെന്‍റി അവസാന ശ്രമത്തില്‍ രക്ഷപ്പെടുകയായിരുന്നു. ഇതിനെ കുറിച്ചുള്ള വിശദമായ വിവരണമടങ്ങിയ പുസ്തകമാണ് പാപിലോണ്‍. കഴിഞ്ഞ ദിവസമായിരുന്നു അമ്മയും സഹോദരിയും സുനിയെ കാണാന്‍ ജയിലിലെത്തിയത്. അതേസമയം കത്തിനെ കുറിച്ചും സുനി സഹോദരിയോട് വെളിപ്പെടുത്തി. താന്‍ പറഞ്ഞിട്ട് തന്നെയാണ് കത്തെഴുതിയതെന്നാണ് സുനി സഹോദരിയോട് പറഞ്ഞിരിക്കുന്നത്.
കേസില്‍ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ കുരുക്കാകുമോ എന്ന് സുനില്‍ സംശയം പ്രകടിപ്പിച്ചതായി അമ്മയും സഹോദരിയും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ക്കെങ്കിലും സംഭവത്തില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇനി അതേക്കുറിച്ച് പറയുന്നില്ലെന്നായിരുന്നു സുനി പറഞ്ഞതെന്ന് സഹോദരി വ്യക്തമാക്കി.