മട്ടണ്‍ ബിരിയാണി ലഭിക്കാത്തതിന് നടിയും സംഘവും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിച്ചു - സംഭവം റഹ്മത്ത് ഹോട്ടലില്‍
മട്ടണ്‍ ബിരിയാണി ലഭിക്കാത്തതിന് നടിയും സംഘവും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിച്ചു
മട്ടണ്‍ ബിരിയാണി ലഭിച്ചില്ലെന്നാരോപിച്ച് ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സീരിയല്‍ നടി ഉള്‍പ്പെടെയുള്ള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
തൃശുര് കുന്നം കുളം പൂനഞ്ചേരി വീട്ടില്‍ അനു ജൂബി (23) ഇവരുടെ സുഹൃത്തുക്കളായ മംഗലാപുരം ബന്തര്‍ സോണ്ടിഹത്തലു സ്വദേശിനി മുനീസ (21) എറണാകുളം പാലാരിവട്ടം ആലിഞ്ഞല മൂട്ടില് നവാസ്, പുവാട്ടുപറമ്പ് സ്വദേശി എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ കോഴിക്കോട് റഹ്മത്ത് ഹോട്ടലിലാണ് അരമണിക്കുറോളം നീണ്ടുനിന്ന സംഭവവികാസങ്ങള്‍ അരങ്ങേറിയത്. അനുവും സംഘവും ഹോട്ടല്‍ ജീവനക്കാരനോട് മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടുവെങ്കിലും തീര്‍ന്നുപോയെന്ന് ഇയാള്‍ അറിയിച്ചതോടെയാണ് വാക്കുതര്‍ക്കവും തുടര്‍ന്ന് സംഘര്‍ഷവും ഉണ്ടായത്.
ഹോട്ടല്‍ ജീവനക്കാരനോട് ക്ഷോഭിച്ച അനുവും മുനീസയും ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും നടിയും സംഘവും ഇവരോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. ഇതോടെ ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ വിവരമറിക്കുകയായിരുന്നു.
നടിയുള്പ്പെടയുള്ളവരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. ഇവരില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.