Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ നിലനിര്‍ത്തുന്ന വ്യക്തിബന്ധം കേരളത്തിന്റെ വികസനത്തിന് ഏറെ സഹായിക്കും: കേന്ദ്രമന്ത്രി കണ്ണന്താനം

കേന്ദ്രമന്ത്രി കണ്ണന്താനത്തെ സ്വീകരിക്കാൻ നിരാശ മറന്ന് ബിജെപി നേതാക്കളെത്തി

മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ നിലനിര്‍ത്തുന്ന വ്യക്തിബന്ധം കേരളത്തിന്റെ വികസനത്തിന് ഏറെ സഹായിക്കും: കേന്ദ്രമന്ത്രി കണ്ണന്താനം
തിരുവനന്തപുരം , ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (11:15 IST)
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കേരളത്തില്‍. ഞായറാഴ്ച രാവിലെ 9.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കണ്ണന്താനത്തെ സ്വീകരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള എല്ലാ നേതാക്കളും എത്തിയിരുന്നു. വികസനകാര്യങ്ങളില്‍ കേരളത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് കേന്ദ്ര ടൂറിസം ഐടി മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.  
 
കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര-സംസ്ഥാന്‍ സര്‍ക്കാരുകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് കണ്ണന്താനം പറഞ്ഞു. കേന്ദ്രവും കേരളവും തമ്മില്‍ വളരെ അടുത്ത ബന്ധം വേണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി താന്‍ നിലനിര്‍ത്തുന്ന വ്യക്തിബന്ധം ഇതിനു സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.
 
അതേസമയം, കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതില്‍ ബിജെപി സംസ്ഥാന ഘടകത്തിന് വലിയ അതൃപ്തിയുണ്ട്. കേന്ദ്ര നേതൃത്വം ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് കണ്ണന്താനത്തിന് സ്വീകരണമൊരുക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായത്. അതേസമയം, മന്ത്രിസ്ഥാനം ലഭിച്ച വേളയില്‍ ബിജെപി സംസ്ഥാന ഓഫിസില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാത്തതില്‍ താന്‍ നിരാശനല്ലെന്നും കണ്ണന്താനം വ്യക്തമാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർത്താവേ ഈ കുഞ്ഞാ........ടിന് നല്ല വാക്ക് ഓതുവാൻ ത്രാണി ഉണ്ടാകണമേ...!!; പിസി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്‍