Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുട്യൂബ് നോക്കി ഹിപ്പ്‌നോട്ടിസം; കൊടുങ്ങല്ലൂരില്‍ നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

യുട്യൂബ് നോക്കിയാണ് ഹിപ്പ്‌നോട്ടിസം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു

യുട്യൂബ് നോക്കി ഹിപ്പ്‌നോട്ടിസം; കൊടുങ്ങല്ലൂരില്‍ നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

രേണുക വേണു

, ശനി, 13 ജൂലൈ 2024 (10:08 IST)
യൂട്യൂബ് നോക്കി ഹിപ്പ്‌നോട്ടിസത്തിന് വിധേയമായ നാല് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് വി.കെ.രാജന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെള്ളിയാഴ്ച നാലു കുട്ടികള്‍ ബോധമറ്റു വീണത്. ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് ഹിപ്പ്‌നോട്ടിസത്തെ തുടര്‍ന്ന് ആശുപത്രിയിലായത്.
 
യുട്യൂബ് നോക്കിയാണ് ഹിപ്പ്‌നോട്ടിസം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. തലകുനിച്ചു നിറുത്തി കഴുത്തിലെ ഏതോ ഞരമ്പില്‍ പിടിച്ച് വലിക്കുന്നതാണ് രീതി. സ്‌കൂളില്‍ ബോധമറ്റു വീണ കുട്ടികളെ അധ്യാപകരും പിടിഎ ഭാരവാഹികളും മറ്റും മുഖത്ത് വെള്ളം തളിച്ച് വിളച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതെ തുടര്‍ന്ന് ഇവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 
 
കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ സാധാരണ നിലയിലേക്ക് വന്നു. തുടര്‍ന്ന് ഇവരാണ് ഹിപ്പ്‌നോട്ടിസം നടത്തിയതാണെന്ന് പറഞ്ഞ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടതി മുറിയില്‍ വെച്ച് ഭര്‍ത്താവിന്റെ കഴുത്തില്‍ പിടിച്ച് യുവതി; ഞെട്ടി ജഡ്ജി !