Webdunia - Bharat's app for daily news and videos

Install App

റിമയ്ക്ക് മാത്രം മറ്റൊരു നീതിയോ? ഉന്നതന്റെ ഭാര്യയായതു കൊണ്ടോ? - റിമ കല്ലിങ്കലിനെതിരെ കേസെടുക്കണമെന്ന് ദിലീപ് ഫാൻസ്

റിമയ്ക്കെതിരെ കേസെടുക്കണം: ദിലീപ് ഫാൻസ്

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2017 (11:35 IST)
കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയ അജു വർഗീസ്, സലിം കുമാർ, സജി നന്ത്യാട്ട്, ദിലീപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, നടിയുടെ പേര് പറഞ്ഞ റിമ കല്ലിങ്കലിനെതിരെ പൊലീസ് ഇതുവരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് ഫാൻസ്.
 
നടിയുടെ പേര് വെളിപ്പെടുത്തിയ റിമയ്ക്കെതിരെ കേസെടുക്കണമെന്നായിരുന്നു ദിലീപ് ഫാൻസിന്റെ ആവശ്യം. ദിലീപിന് ജാമ്യം ലഭിച്ചപ്പോൾ താരത്തെ കാണാൻ ആലുവ ജയിലിന് മുന്നിലെത്തിയ ആരാധകരാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. റിമ കല്ലിങ്കല്ലിനെതിരെ മാത്രം പൊലീസ് കേസെടുക്കുന്നില്ലെന്നും ആലുവ പൊലീസിന് രജിസ്റ്റേർഡ് പോസ്റ്റ് വരെ അയച്ചിട്ടും ഇതുവരെയും യാതോരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. ഉന്നതന്റെ ഭാര്യയായതുകൊണ്ടാണോ കേസെടുക്കാത്തതെന്ന് സംശയമുണ്ടെന്നും ഇവർ ആരോപിക്കുന്നു.
 
നടിയുടെ പേര് പറഞ്ഞതിനെതിരെ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ കമല്‍ഹാസനെതിരെ കേന്ദ്ര വനിത കമ്മിഷൻ രംഗത്തു വന്നിരുന്നു. സമാന സംഭവത്തിൽ നടൻ അജുവിനെ അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു. നടന്റെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
 
ആക്രമണത്തിനിരയായ നടി പേരുവച്ചു പുറത്തിറക്കിയ വാർത്താക്കുറിപ്പ് അതേപടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ റിമ പങ്കുവച്ചിരുന്നു. നടിയുടെ പേര് ആ കുറിപ്പിന്റെ അവസാനം ഉണ്ടെന്നത് മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നു റിമ പിന്നീടു നീക്കം ചെയ്തു. ഇതാണ് ദിലീപ് ഫാൻസിനെ ചൊടിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും; ലോക്കറില്‍ സൂക്ഷിച്ചിട്ടും രക്ഷയില്ല!

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments