Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനു ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ല, നടിയെ ആക്രമിച്ച കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കില്ല: ഡി ജി പി

പൊലീസിനു വീഴ്ച പറ്റിയിട്ടില്ല: ലോക്‌നാഥ് ബെഹ്റ

ദിലീപിനു ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ല, നടിയെ ആക്രമിച്ച കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കില്ല: ഡി ജി പി
, ബുധന്‍, 4 ഒക്‌ടോബര്‍ 2017 (10:01 IST)
കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന നടൻ ദിലീപിനു ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചു നൽകിയത്. ദിലീപിനു ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്റ തിരുവനന്തപുരത്ത് പ്രതികരിച്ചു. 
 
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും ഡി ജി പി വ്യക്തമാക്കി. ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന് അന്വേഷണസംഘത്തിനു മേൽ യാതോരു സമ്മർദ്ദവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
 
85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഇന്നലെയാണ് ദിലീപ് പുറത്തെത്തുന്നത്. ദിലീപിനു ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫ്യൂയോക്) പ്രസിഡന്റായി ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തു. ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായി തുടരും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിനു വേണ്ടിയാണ് ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയത്, മമ്മൂട്ടിയും അതിനു കൂട്ടുനിന്നു: തുറന്നടിച്ച് ഗണേഷ് കുമാർ