Select Your Language

Notifications

webdunia
webdunia
webdunia
webdunia

വധു എത്തിയതോടെ വരന്‍ അലറിവിളിച്ചു, മണ്ഡപത്തിലിരുന്ന നിറപറയും പൂക്കളും വലിച്ചെറിഞ്ഞു - വിവാഹം മുടങ്ങി

വധു എത്തിയതോടെ വരന്‍ അലറിവിളിച്ചു, മണ്ഡപത്തിലിരുന്ന നിറപറയും പൂക്കളും വലിച്ചെറിഞ്ഞു - വിവാഹം മുടങ്ങി

വധു എത്തിയതോടെ വരന്‍ അലറിവിളിച്ചു, മണ്ഡപത്തിലിരുന്ന നിറപറയും പൂക്കളും വലിച്ചെറിഞ്ഞു - വിവാഹം മുടങ്ങി
വിതുര(തിരുവനന്തപുരം) , ശനി, 9 സെപ്‌റ്റംബര്‍ 2017 (11:18 IST)
മുഹൂർത്തസമയത്തു കതിർമണ്ഡപത്തിലേക്ക് വധു എത്തിയതോടെ വരൻ പരിഭ്രാന്തി സൃഷ്ടിച്ചതോടെ വിവാഹം മുടങ്ങി. നിലവിളികളോടെ ബഹളംവച്ച വരന്‍ നിറപറയും പൂക്കളും വലിച്ചെറിഞ്ഞതോടെയാണ് ചടങ്ങ് അലങ്കോലപ്പെട്ടത്. വിതുര പഞ്ചായത്തിലെ ഒരു കല്യാണമണ്ഡപത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.

വിതുര സ്വദേശികളായ വരന്റെയും വധുവിന്റെയും നിര്‍ബന്ധം മൂലമാണ് വിവാഹം നടത്തിക്കൊടുക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. മുഹൂർത്തസമയത്തു തന്നെ വരനും ബന്ധുക്കളും എത്തി. തുടര്‍ന്ന് വരന്‍ മണ്ഡപത്തില്‍ ഇരിക്കുകയും ചെയ്‌തു.

വധു മണ്ഡപത്തിലേക്ക് എത്തിയതോടെ വരൻ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ആരംഭിക്കുകയായിരുന്നു. അലറി ബഹളംവച്ചു ഇയാള്‍ പൂക്കൾ വാരിയെറിയുകയും ആർത്ത് അട്ടഹസിക്കുകയും ചെയ്‌തു. നിലവിളക്കും നിറപറയും പൂക്കളും  വലിച്ചെറിഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ബന്ധുക്കൾ. പലരും ഭയത്തോടെ പിന്മാറുകയും ചെയ്‌തു.

വരന്റെ പെരുമാറ്റത്തില്‍ വധു വധുവും ബന്ധുക്കളും ഭയന്നു. ബഹളം വയ്‌ക്കുന്ന യുവാവിനെ ശാന്തനാക്കാന്‍ എല്ലാവര്‍ക്കും പേടിയായിരുന്നു. കൂടുതല്‍ ബന്ധുക്കള്‍ അടുത്തെത്തി വരനെ ആശ്വസിപ്പിച്ചു രംഗം ശാന്തമാക്കി. തുടര്‍ന്ന് താലികെട്ട് നടത്താന്‍ ബന്ധുക്കള്‍ നീക്കം നടത്തിയെങ്കിലും വധു വിവാഹം വേണ്ടെന്ന് പറഞ്ഞ് പിന്മാറി.

വധുവിന്റെ വീട്ടുകാർ വിതുര പൊലീസിൽ പരാതി നൽകുകയും എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം മണ്ഡപത്തിലെത്തുകയും ചെയ്‌തു. എസ്ഐയുടെ നേതൃത്വത്തിൽ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ ചർച്ച നടത്തുകയും വിവാഹം ഉപേക്ഷിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേസ് വഴിതെറ്റിക്കാനുള്ള ആസൂത്രിതനീക്കമാണ് ഗണേഷിന്റെ ദിലീപ് അനുകൂല പ്രസ്താവന; അന്വേഷണ സംഘം കോടതിയില്‍