വന്ദേമാതരം പാടാനറിയാതെ ബിജെപി നേതാവ്; സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം

വന്ദേമാതരം പാടാനറിയാതെ ബിജെപി വക്താവ്; സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (09:21 IST)
എന്ത് വിഷയവും നിസാരമായി ട്രോളാനുള്ള ട്രോളന്മാരുടെ കഴിവ് സമ്മതിക്കണം. എന്തിനെയും ട്രോളുകളാക്കുന്ന ഇവര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് വന്ദേമാതരം സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കണമെന്ന് ബിജെപി വാദിക്കുന്നതിനിടയില്‍ പാര്‍ട്ടി നേതാവ് ചാനല്‍ ചര്‍ച്ചയില്‍ വന്ദേമാതരം ആലപിച്ചതാണ്.
 
ചാനല്‍ ചര്‍ച്ചയ്ക്കിടെയുണ്ടായ വെല്ലുവിളി ഏറ്റെടുത്ത് വന്ദേമാതരം പാടാന്‍ ശ്രമിച്ച ബിജെപി വക്താവ് നവീന്‍ കുമാര്‍ സിംഗാണ് പുലിവാല്‍ പിടിച്ചത്. ഒരു ദേശീയ ചാനലില്‍ നടന്ന സംവാദ പരിപാടിയില്‍ ആള്‍ ഇന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗം മുഫ്തി ഇജാസ് അര്‍ഷാദ് ഖാസിമിയുടെ വെല്ലുവിളി ഏറ്റെടുത്താണ് നവീന്‍ പാടിയത്. ആദ്യത്തെ രണ്ട് വരി പാടിയ നവീന്‍ പാടാന്‍ കഴിയാതെ പിന്മാറുകയായിരുന്നു. ഇതാണ് ട്രോളുകള്‍ക്ക് വഴിതെളിയിച്ചത്. നവീന്‍ പാടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments