'ചോരയുടെ നിറം കാവിയാകുംവരെ, പച്ചയാകുംവരെ ത്രിവര്‍ണമാകുംവരെ താന്‍ ചുവപ്പിന്റെ സഖാവായിരിക്കും: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ
‘ചോരയുടെ നിറംകാവിയാകുംവരെ, പച്ചയാകുംവരെ ഞാന്‍ ചുവപ്പിന്റെ സഖാവായിരിക്കും’: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ
ബിജെപിക്കുവേണ്ടി പാട്ടെഴുതിയെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ യാഥാസ്ഥിതികമാണെന്നാണ് തന്റെ അഭിപ്രായമെന്ന് ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ. ഇതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവരോട് തന്റെ സാഹചര്യം ഇതാണെന്നേ പറയാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
ചോരയുടെ നിറം കാവിയാകുംവരെ, പച്ചയാകുംവരെ ത്രിവര്‍ണമാകുംവരെ താന്‍ ചുവപ്പിന്റെ സഖാവായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ‘പാട്ടെഴുത്ത് എന്റെ തൊഴിലാണ്. കമ്മ്യൂണിസ്റ്റുകാരനായ വയലാറിന്റെ മകനെന്ന നിലയില്‍ വിമര്‍ശിക്കുന്നവര്‍ ഏറെയാണ്.
അവരോട് എന്റെ സാഹചര്യം ഇതാണെന്ന് പറയാനേ കഴിയൂ.’ അദ്ദേഹം പറയുന്നു. വാളല്ലെന്‍ സമരായുധം എന്ന് പാടിയപ്പോള്‍ വയലാറും ഇത്തരം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. എവിടെയാ വാഗ്ദത്ത ഭൂമി എന്ന് എഴുതിയപ്പോള്‍ ഒഎന്‍വി കുറുപ്പിനെതിരെയും വിമര്‍ശനങ്ങളുണ്ടായി. ഇത്തരം വിമര്‍ശനങ്ങള്‍ യാഥാസ്ഥിതികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.