വൃന്ദാ കാരാട്ടിനു കുട്ടികളില്ലാത്തതിനാല്‍ ഹാദിയയുടെ വീട്ടുകാരുടെ വേദന അറിയാന്‍ കഴിയില്ല’ - അശോകനെ തേടി കുമ്മനമെത്തി
ഹാദിയയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി കുമ്മനം
ഹാദിയക്കേസില്‍ ഹാദിയയോടൊപ്പം നില്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഹാദിയയെ പിന്തുണയ്ക്കുന്നവര്‍ക്ക് അവളുടെ മാതാപിതാക്കളുടെ അവസ്ഥ മനസ്സിലാകില്ലെന്നും കുമ്മനം വ്യക്തമാക്കി.
മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും സ്വന്തം മക്കളെ സിറിയയിലേക്ക് അയക്കാന്‍ ഒരുങ്ങുമോ എന്നും കുമ്മനം രാജശേഖരന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. വൈക്കത്ത് ഹാദിയയുടെ വീട്ടിലെത്തി പിതാവ് അശോകനെ കണ്ട് സംസാരിച്ച ശേഷമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ആദ്യം മതം മാറേണ്ടത്, അവര്‍ അത് ചെയ്യട്ടെ. ഹാദിയ കേസില്‍ സിപിഐഎം പിബി അംഗം വൃന്ദാ കാരാട്ടിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിലപാട് കോടതിയലക്ഷ്യണ്. വൃന്ദാ കാരാട്ടിന് കുട്ടികളില്ലാത്തത് കൊണ്ട് ഹാദിയയുടെ രക്ഷിതാക്കളുടെ വേദനയറിയാന്കഴിയില്ലെന്നും കുമ്മനം പറഞ്ഞു.