Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഘികളെ വധിക്കുന്ന മറുപടിയുമായി നിരുപമ റാവു

ഞാനും മലപ്പുറത്തുകാരി , എന്റെ കുടുംബത്തിന് മലപ്പുറത്ത് നൂറൂ വര്‍ഷത്തോളമായി സ്ഥലമുണ്ട്; സംഘികളെ വധിക്കുന്ന മറുപടിയുമായി നിരുപമ റാവു

സംഘികളെ വധിക്കുന്ന മറുപടിയുമായി നിരുപമ റാവു
, തിങ്കള്‍, 5 ജൂണ്‍ 2017 (14:19 IST)
സംഘപരിവാറിന്റെ കുപ്രചരണങ്ങള്‍ക്കെതിരെ മറുപടിയുമായി മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു. ഞാനും മലപ്പുറത്തുകാരിയാണെന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ട്വിറ്ററിലൂടെ നിരുപമ ചുട്ടമറുപടി നല്‍കിയത്. മലപ്പുറത്ത് വര്‍ഗ്ഗീയതയുണ്ടെന്നും അവിടെ മറ്റ് മതക്കാര്‍ക്ക് സ്ഥലം വാങ്ങാന്‍ കഴിയില്ലെന്നുള്ള  പ്രസ്താവനകള്‍ക്കെതിരെയാണ് നിരുപമ റാവു രംഗത്തെത്തിയത്. 
 
നിങ്ങള്‍ നുണപറയുകയാണ്.  എന്റെ കുടുംബത്തിന് മലപ്പുറത്ത് നൂറൂ വര്‍ഷത്തോളമായി സ്ഥലമുണ്ട്. നിങ്ങള്‍ വിദ്വേഷം പരത്തുകയാണെന്നും ട്വീറ്റിറിലൂടെ നിരുപമ ആഞ്ഞടിച്ചു. സോമനാഥ് എന്ന അക്കൗണ്ടില്‍ നിന്നാണ് മലപ്പുറത്തെ ലക്ഷ്യമാക്കിയുള്ള പോസ്റ്റ് ശശി തരൂര്‍ എംപിയുടെ ട്വീറ്റിന് കീഴില്‍ വന്നത്. മുസ്ലീങ്ങള്‍ ഒഴികെയുള്ള ആര്‍ക്കും മലപ്പുറത്ത് ഭൂമി സ്വന്തമാക്കാന്‍ കഴിയില്ലെന്ന കമന്റിന് മറുപടിയായാണ് നിരുപമ ഇത് വ്യക്തമാക്കിയത്.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ല: ജി സുധാകരന്‍