Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമരം അടിച്ചമര്‍ത്തുകയല്ല, സമവായം ഉണ്ടാക്കുകയാണ് വേണ്ടത്; ഗെയില്‍ സമരത്തിന് പിന്തുണയുമായി കാനം

സമരം അടിച്ചമര്‍ത്തുകയല്ല, സമവായം ഉണ്ടാക്കുകയാണ് വേണ്ടത്; ഗെയില്‍ സമരത്തിന് പിന്തുണയുമായി കാനം
തിരുവനന്തപുരം , വെള്ളി, 3 നവം‌ബര്‍ 2017 (14:12 IST)
ഗെയില്‍ സമരത്തിന് പിന്തുണയുമായി സിപി‌ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം അടിച്ചമര്‍ത്തുകയല്ല, സമവായം ഉണ്ടാക്കുകയാണ് വേണ്ടത്. സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് സംശയിക്കുന്നില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
 
ഗെയിൽ വാതക പൈപ്പ് ലൈനെതിരെ മുക്കത്തും മറ്റുചിലസ്ഥലങ്ങളിലും നടക്കുന്ന ജനകീയ പ്രതിഷേധത്തെ സർക്കാർ പൊലീസ് രാജിലൂടെ നേരിടുകയാണെന്ന് ചെന്നിത്തല്‍ ആരോപിച്ചു. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാതെ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. 
 
യുഡിഎഫ് ഇതുവരെ ഈ സമരം ഏറ്റെടുത്തിട്ടില്ല. എന്നാൽ പൊലീസ് രാജിലൂടെ പ്രതിഷേധം ഇല്ലാതാക്കാൻ ശ്രമിച്ചാൽ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനവീരന്മാര്‍ക്ക് എട്ടിന്റെ പണിയുമായി സര്‍ക്കാര്‍; ലൈംഗികാതിക്രമങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തും !