Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുനിയെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും

എല്ലാം വെളിപ്പെടുത്താന്‍ സുനി; കേസിന്റെ ചുരുളഴിയും?

സുനിയെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും
കൊച്ചി , വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (10:02 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട പള്‍സര്‍ സുനിയെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവാവധി അവസാനിച്ചതിനെ തുടര്‍ന്നാണിത്. അതിനിടെ സുനി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 26നാണ് ഈ ഹര്‍ജി കോടതി പരിഗണിക്കുന്നത്. 
 
ഇതേ ദിവസം തന്നെയാ കാവ്യാ മാധവന്റെയും നാദിര്‍ഷായുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി വിധി പറയുന്നത്. കേസില്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. 
 
സുനിയുടെ അഭിഭാഷകന്‍ രഹസ്യമൊഴി നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്നും സൂചനയുണ്ട്. ഗൂഡാലോചന, കൂട്ടബലാല്‍സംഗം എന്നിവയടക്കം ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാവും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുര്‍മീതിന്റെ വളര്‍ത്തുപുത്രി ഹണിപ്രീത് രാജസ്ഥാനിലേക്ക് കടന്നു !