ഗുര്‍മീതിന്റെ വളര്‍ത്തുപുത്രി ഹണിപ്രീത് രാജസ്ഥാനിലേക്ക് കടന്നു !
ഗുര്‍മീതിന്റെ വളര്‍ത്തുപുത്രി ഹണിപ്രീത് രാജസ്ഥാനിലേക്ക് കടന്നു !
പീഡനക്കേസില്‍ അറസ്റ്റിലായ ദേര സച്ഛ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ കണ്ടെത്താനായി പെലീസ് തിരച്ചില്‍ ശക്തമാക്കി. ഹണിപ്രീത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ഉണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
രാജസ്ഥാനിലെ ഹനുമന്‍ഗഡില്‍ ഹണിപ്രീത് ഉണ്ടെന്നും ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ശ്രമിക്കുകയാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആ പ്രദേശങ്ങളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഹണിയെ പിടികൂടാന്‍ കഴിഞ്ഞില്ല.
അതേ സമയം ഗുര്‍മീതിന്റെയും ഹണിപ്രീത് സിങിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കി ബോളിവുഡില്‍ സിനിമ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അശുതോഷ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗുര്‍മീത് റാം റഹിം സിങായി എത്തുന്നത് റാസ മുറാദാണ്. വിവാദങ്ങളിലൂടെ ശ്രദ്ധേയായ ബോളിവുഡ് താരം രാഖി സാവന്താണ് ഹണി പ്രീതായി വേഷമിടുന്നത്.