സ്ത്രീകൾക്കായി ഒരു മന്ത്രി: റിമ കല്ലിങ്കൽ
അങ്ങനെയെങ്കിൽ അത് ഇന്ത്യൻ ചരിത്രം തന്നെ മാറ്റിമറിക്കുന്ന തീരുമാനമായിരിക്കും: റിമ കല്ലിങ്കൽ
സ്ത്രീകൾക്കായി ഒരു മിനിസ്റ്റർ വരികയാണെങ്കിൽ അത് ഇന്ത്യൻ ചരിത്രം തന്നെ മാറ്റി മറിയ്ക്കുന്ന ഒരു തീരുമാനമായിരിക്കുമെന്ന് നടി റിമ കല്ലിങ്കൽ. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിമ.
'കേന്ദ്രസര്‍ക്കാരിന്റെ പ്രഷര്‍ ഉണ്ടായിട്ടും ഒതുങ്ങിമാറാതെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള യാത്ര നമ്മള്‍ കാണുന്നുണ്ട്. സ്ത്രീകളുടെ പ്രശ്‌നം പഠിക്കാന്‍ മുഖ്യമൻസ്ത്രി കാണിക്കുന്ന വലിയ മനസ്സ് ഞങ്ങള്‍ അടുത്തറിഞ്ഞതാണ്. ഇവിടെ സ്ത്രീകള്‍ക്ക് വേണ്ടി ഒരു മിനിസ്റ്റര്‍ ആലോചനയിലുണ്ട്' - റിമ പറഞ്ഞു.
സാധാരണ സിനിമാക്കാരില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ രാഷ്ട്രീയ നിലപാടെടുക്കുന്ന താരമാണ് റിമ. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് റിമ ഇങ്ങനെ പ്രതികരിച്ചത്.