സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: സ്വാമിയുടെയും യുവതിയുടെയും യുവതിയുടെ അമ്മയുടെയും മൊഴികള്‍ വ്യത്യസ്തം
മകള്‍ക്ക് മാനസികരോഗമണെന്ന് പറഞ്ഞ അമ്മയുടെ മൊഴി സ്വാമിയെ പിന്തുണയ്ക്കുമോ?
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം പെണ്‍കുട്ടിയുടെ അമ്മ വിവാദ സ്വാമി ഗംഗേശ്വരാനന്ദയ്ക്ക് അനുകൂലമായി രംഗത്ത് വന്നതോടെ സ്വാമിയെ വീണ്ടും കസ്റ്റഡിയില്‍ എടുക്കും. സ്വാമിയുടെയും യുവതിയുടെയും യുവതിയുടെ അമ്മയുടെയും മൊഴികള്‍ പരസ്പര വൈരുദ്ധ്യമായതോടെ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ പൊലീസിന് ആവശ്യമായി വന്നത്.
സ്വാമിയെ പിന്തുണച്ച് രംഗത്ത് വന്ന മാതാവ് മകള്‍ക്ക് മാനസീക രോഗമാണെന്നും മകള്‍ തന്നെയാണ് സ്വാമിയെ വിളിച്ചു വരുത്തിയതെന്നും പറഞ്ഞിട്ടുണ്ട്. തന്റെ മകള്‍ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം ഉപേക്ഷിക്കാൻ താനും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നെങ്കിലും മകൾ തയ്യാറായിരുന്നില്ലെന്നും മതാവ് നല്‍കിയ പരാതിയിലുണ്ട്.
പിന്നീട് സ്വാമിയും ഈ ബന്ധം ഉപേക്ഷിക്കാൻ മകളോട് ആവശ്യപ്പെട്ടിരുന്നു. അതാണ് ഈ പ്രശനങ്ങള്‍ക്ക് എല്ലാം കാരണമെന്നും മാതാവ് പറയുന്നു. സംഭവദിവസം രാവിലെ മകൾ സ്വാമിയോട് പിണങ്ങിയതിന് ക്ഷമ ചോദിച്ചിരുന്നുവെന്നും, ഇനി പിണക്കമില്ലെന്ന് പറഞ്ഞതായും അമ്മയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പൊലീസ് നടത്തിയ ആദ്യ ചോദ്യം ചെയ്യലില്‍ പീഡനം സഹിക്കാന്‍ കഴിയാതെയാണ് താന്‍ സ്വാമിയുടെ ലൈംഗികാവയവം മുറിച്ചു മാറ്റിയതെന്നാണ് യുവതി മൊഴി നല്‍കിയത്. മാതാവിന്റെ പരാതി കൂടി വന്ന സ്ഥിതിക്കാണ് ചോദ്യം ചെയ്യാന്‍ സ്വാമിയെ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്.