ദേശീയപതാകയുടെ ചിത്രം പതിച്ച ബോക്‌സില്‍ ഷൂ നല്‍കി; പിന്നെ കടക്കാരന് സംഭവിച്ചത് !
ത്രിവര്‍ണ ബോക്‌സില്‍ ഷൂ നല്‍കി; പിന്നെ കടക്കാരന് സംഭവിച്ചത് !
ത്രിവര്‍ണ ചിത്രം പതിച്ച ബോക്‌സില്‍ ഷൂ വിറ്റ കടയുടമ അറ്സ്റ്റില്‍. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം നടന്നത്. കടയില്‍ ഷൂ വാങ്ങാന്‍ എത്തിയവര്‍ കടയുടെ പ്രവൃത്തി കണ്ട് ഞെട്ടി. ഇവരുടെ പരാതിയില്‍ കേസെടുത്ത വിജ്ഞാന്‍ നഗര്‍ പൊലീസ് കടയുടമ മഹേഷിനെ പിടികൂടുകയായിരുന്നു.
ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയുന്ന വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ക്രാന്തി തിവാരി എന്നയാളാണ് കടയുടമയുടെ പ്രവൃത്തിക്കെതിരെ പരാതി നല്‍കിയത്. സിറ്റി മാളിലെ 24 നമ്പര്‍ ഷോപ്പില്‍ ഷൂ വാങ്ങാനെത്തിയ തനിക്ക് ദേശീയപതാകയുടെ ചിത്രം പതിച്ച ബോക്‌സില്‍ ഷൂ പൊതിഞ്ഞു നല്‍കിയെന്നും അത് ദേശീയ പതാകയെ അപമാനിക്കുന്നതാണെന്നും ക്രാന്തി തിവാരി നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
തുടര്‍ന്ന് കടയില്‍ പൊലീസ് എത്തുകയും ത്രിവര്‍ണ ചിത്രം പതിച്ച ബോക്‌സുകള്‍ പിടിച്ചെടുത്തു. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കടയുടമയ്‌ക്കെതിരെ കേസെടുത്തു. എന്നാല്‍ ഡല്‍ഹിയില്‍ നിന്നാണ് ചൈന മെയ്ഡ് ഷൂ വ്യാപകമായി വാങ്ങിയതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു.