Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കുറച്ചു ദിവസേ ഒള്ളു‘ എന്ന് പറഞ്ഞു മധു വിധു അടിച്ചു പൊളിക്കണം‘ - യുവതിയുടെ വൈറലാകുന്ന കുറിപ്പ്

‘കെട്ടുന്നെങ്കില്‍ ഒരു പ്രവാസിയെ കെട്ടണം’ - യുവതിയുടെ കുറിപ്പ് വൈറലാകുന്നു

‘കുറച്ചു ദിവസേ ഒള്ളു‘ എന്ന് പറഞ്ഞു മധു വിധു അടിച്ചു പൊളിക്കണം‘ - യുവതിയുടെ വൈറലാകുന്ന കുറിപ്പ്
, വെള്ളി, 25 ഓഗസ്റ്റ് 2017 (17:21 IST)
വിവാഹം കഴിക്കുകയാണെങ്കില്‍ ഒരു പ്രവാസിയെ തന്നെ കഴിക്കണമെന്ന വീട്ടമ്മയുടെ ഫെസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ശ്രീലക്ഷ്മി എന്ന യുവതിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. പ്രവാസികളുടെ ജീവിതവും അവരുടെ ലക്ഷ്യങ്ങളും പോസ്റ്റില്‍ വ്യക്തമായി കാണാം. 
 
വൈറലാകുന്ന പോസ്റ്റ്:
 
കെട്ടാന്നേല്‍ ഒരു പ്രവാസിയെ കെട്ടണം. കല്യാണം ശരിയായി എന്ന് പറയുമ്പോള്‍ ചെക്കനെന്താ ജോലി എന്ന് ചോദിക്കുമ്പോള്‍ “മൂപ്പര് ഗള്‍ഫ്‌ കാരനാ “എന്ന് പറയണം.
 
പിന്നീടുള്ള കുറുകലില്‍ “നാട്ടില്‍ ഉണ്ടേല്‍ കറങ്ങാന്‍ പോവായിരുന്നല്ലേ ”എന്ന് പറയുമ്പോള്‍ ”നാട്ടില്‍ വന്നാല്‍ പലിശ സഹിതം പോവാം” എന്ന് പറയണം. കല്യാണം കഴിഞ്ഞാല്‍ ”കുറച്ചു ദിവസേ“ഒള്ളു എന്ന് പറഞ്ഞു മധു വിധു അടിച്ചു പൊളിക്കണം.
 
പോകുന്നതിന്റെ തലേന്ന് ”ഇങ്ങള് പോയാല്‍ നിക്ക് എന്താ”എന്ന് പറഞ്ഞു തുള്ളി കളിച്ചു പോണം. എന്നിട്ട് ആരും കാണാതെ അടുക്കളയില്‍ നിന്നും ഒരുപാട് കരയണം. പോകുന്നതിന്റെ അന്ന് റൂമില്‍ കയറി അദ്ധേഹത്തെ തന്നെ നോക്കി നിക്കണം. ”എന്ത ടീ “എന്ന് ചോദിക്കുമ്പോള്‍ ഒന്നും മിണ്ടാതെ ആ നെഞ്ചത്ത് വീണു കണ്ണീരാല്‍ ആ ഷര്‍ട്ട്‌ മൊത്തം നനക്കണം. “പോകുന്നത് കാണാന്‍ വയ്യ “എന്ന് പറഞ്ഞു റൂമില്‍ തന്നെ ഇരിക്കണം.
 
പിന്നീടു imo യും whatsapp ലും മാത്രമായി ഒതുങ്ങണം കണ്ടുമുട്ടലുകള്‍. അവിടത്തെ ചൂടിനെ പറ്റിയും കുബ്ബൂസിനെ പറ്റിയും പറയുമ്പോള്‍ ഒന്നും മിണ്ടാതെ നിശ്ശബ്ദതയായി തേങ്ങണം. അത് മനസിലാക്കി “സാരമില്ല ടീ ഇയ്യ്‌ ഇല്ലേ എന്റെ കൂടെ “എന്ന് പറയുന്നത് കേള്‍ക്കണം.
 
വീഡിയോകാള്‍ ചെയ്യുമ്പോള്‍ “ഇങ്ങള് തന്ന പണി വലുതായി ട്ടോ “എന്ന് പറഞ്ഞു നിറവയര്‍ കാണിച്ചു കൊടുക്കണം. അത് കണ്ട്‌ കണ്ണ് നിറയുന്ന മൂപ്പരെ നോക്കി ”ഓ ഇങ്ങക്കെന്താ ഛർദിയും വയ്യായ്കയും എനിക്കല്ലേ “എന്ന് പറഞ്ഞു നിറ കണ്ണാല്‍ പുഞ്ചിരിക്കണം.
 
കുഞ്ഞുവാവേ കാണാന്‍ അദ്ദേഹം വരുമ്പോള്‍ “ഓ ഇങ്ങക്ക് ഇപ്പൊ കുഞ്ഞുമതി അല്ലേ എന്നെ വേണ്ട “എന്ന് പറയണം. പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം വാരിപുണരുമ്പോള്‍ ആ കരവാലയത്തിനുള്ളില്‍ ലോകം മറന്നു നിക്കണം.
 
കൂട്ടുകാര്‍ക്കിടയില്‍ അടിച്ചു പൊളിച്ചു ഗൾഫ്കാരന്റെ മക്കള്‍ ആയി നടക്കുന്ന കുട്ട്യോളോട് അച്ഛന്റെ കഷ്ടപാട്നെ പറ്റിയും അവിടത്തെ ചൂടിനെ പറ്റിയും നമ്മുടെ സൗകര്യങ്ങളെ പറ്റിയും പറയണം. അമ്മയെ ആണിഷ്ടം എന്ന്‌ പറഞ്ഞിരുന്നവര്‍ അച്ഛനെ അവരുടെ ഹീറോ ആയികാണണം.
 
ഒരു ആയുസിന്റെ അധ്വാനം മക്കളുടെ പഠിപ്പിനും കല്യത്തിനും ചിലവാക്കി വീണ്ടും ഓരോന്ന് പറഞ്ഞു അവിടെ തന്നെ നിക്കുന്ന അദ്ദേഹത്ത “ഇങ്ങൾ ഇങ്ങോട്ട് പോരെ, നമുക്കിവിടെ വല്ല പണിയും നോക്കാം “എന്ന് പറയണം.
 
വയസൻ കാലത്ത് പരസ്പരം കുഴമ്പ് തേച്ചു കൊടുക്കുമ്പോളും നഷ്ട്ട പെട്ടെ യ്വവനം ഞങ്ങൾക്ക് ആഘോഷിക്കണം.മക്കളുടെയും പേരക്കുട്ടികളുടെയും കണ്ണ് വെട്ടിച്ചു ഒരുപാട് പ്രണയിക്കണം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭയന്നത് തന്നെ സംഭവിച്ചു; കലാപഭൂമിയായി ഹരിയാനയും പഞ്ചാബും, അക്രമം അഴിച്ചുവിട്ട് ഗുര്‍മീത് അനുയായികള്‍