‘ക്വട്ടേഷന്‍ നല്‍കിയെന്ന് പറയുന്ന 2013ല്‍ ദിലീപും മഞ്ജുവാര്യരും ഒന്നിച്ചായിരുന്നു ജീവിതം‘ - രാമന്‍‌പിള്ള രണ്ടും കല്‍പ്പിച്ച്, പൊലീസ് വെള്ളം കുടിക്കുമോ?

ഈ ഒരൊറ്റ കാരണത്താല്‍ ദിലീപ് ചിലപ്പോള്‍ പുറത്തിറങ്ങിയേക്കും?

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (12:56 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യപേക്ഷയുമായി ബന്ധപ്പെട്ട വാദം തുടരുകയാണ്. അഭിഭാഷകനായ ബി രാമന്‍‌പിള്ള ശക്തമായ വാദങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ജാമ്യ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തിനെ കുഴപ്പിക്കുന്നതാണ്. 
 
നടിക്കെതിരെ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നു പറയുന്ന 2013ല്‍ ദിലീപും മഞ്ജുവാര്യരും ഒന്നിച്ചായിരുന്നു ജീവിതം. അവര്‍ തമ്മില്‍ പിരിഞ്ഞിരുന്നില്ല. മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ വിവാഹം കഴിക്കാന്‍ ദിലീപിനു പദ്ധതിയുണ്ടായിരുന്നെങ്കില്‍ ആരോപിതയായ നടിയെ സഹായിക്കുകയാണ് ദിലീപ് ചെയ്യാനിടയെന്ന് രാമന്‍‌പിള്ള ചൂണ്ടിക്കാട്ടി. 
 
ദിലീപിന്റെ വ്യക്തിജീവിതം തകര്‍ത്തത് ആക്രമിക്കപ്പെട്ട നടിയാണെന്നും ഇതിന്റെ വൈരാഗ്യം തീര്‍ക്കാനായിരുന്നു ദിലീപ് സുനിക്ക് ക്വട്ടേഷന്‍ കൊടുത്തതെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍, ക്വട്ടേഷന്‍ നല്‍കിയെന്ന് പറയുന്ന വര്‍ഷം ദിലീപിന്റെ കുടുംബജീവിതം തകര്‍ന്നിട്ടില്ല. അപ്പോള്‍ ‘ഈ കാരണം പറഞ്ഞ്’ നടിയോട് ദിലീപിന് എങ്ങനെയാണ് വൈരാഗ്യം ഉണ്ടാവുക എന്ന് രാമന്‍പിള്ള ചോദിക്കുന്നു.
 
ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്ന മട്ടിലല്ല ആക്രമിക്കപ്പെട്ട നടിയോടു സുനി പെരുമാറിയതെന്നു നടിയുടെ മൊഴികള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്നു സുനി. നടിയോടു സുനിക്കു മോഹമുണ്ടായിരുന്നുവെന്നു കരുതാന്‍ സാഹചര്യവുമുണ്ട്. 'ക്വട്ടേഷനാണ് സഹകരിക്കണമെന്ന്' സുനി പറഞ്ഞതു നടിയോടുള്ള തന്റെ താല്‍പ്പര്യം വെളിപ്പെടാതിരിക്കാനാണെന്നും അഭിഭാഷകന്‍ വാദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments