Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഞാനൊന്നുമറിഞ്ഞിട്ടില്ലേ’...; മെഡിക്കല്‍ കോഴ അന്വേഷണത്തില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് എംടി രമേഷ്

മെഡിക്കല്‍ കോഴ അന്വേഷണത്തില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് എംടി രമേഷ്

‘ഞാനൊന്നുമറിഞ്ഞിട്ടില്ലേ’...; മെഡിക്കല്‍ കോഴ അന്വേഷണത്തില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് എംടി രമേഷ്
തിരുവനന്തപുരം , വെള്ളി, 3 നവം‌ബര്‍ 2017 (10:18 IST)
മെഡിക്കല്‍ കോഴ അന്വേഷണത്തില്‍ ബിജെപി നേതാവ് എംടി രമേഷ് വിജിലന്‍സിന് മൊഴി നല്‍കി. തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും, അത്തരത്തില്‍ ഒരു പണമിടപാട് നടന്നതായി അറിയില്ലെന്നും ബിജെപിയുടെ ഒരുഘടകത്തിലും അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും എംടി രമേശ് വ്യക്തമാക്കി. 
 
കഴിഞ്ഞദിവസം രമേശിനോട് മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് വിജിലന്‍സ് അറിയിച്ചിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്ന് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. സ്വകാര്യ മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതിക്കായി 5.60 കോടി കോഴ വാങ്ങിയെന്ന ആരോപണം കേരളത്തിലെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. 
 
ആരോപണം ശരിവെക്കുന്ന ബിജെപിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു.
അഴിമതി നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം റിപ്പോര്‍ട്ട് പുറത്തുവിട്ടവര്‍ക്കെതിരെയായിരുന്നു ബിജെപിയുടെ അച്ചടക്ക നടപടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു വയസുകാരിയെ കുട്ടികള്‍ക്ക് മുന്നില്‍വെച്ച് പീഡിപ്പിച്ച മുപ്പത്തിമൂന്നുകാരന്‍ അറസ്റ്റില്‍നെ പീഡിപ്പിച്ച 33 കാരന്‍ പിടിയില്‍