Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ദിലീപിന് പണ്ടേയുള്ളതാ ഈ അസുഖം‘ - വെളിപ്പെടുത്തലുമായി സംവിധായകന്‍

ദിലീപ് രാജ്യം കൊള്ളയടിച്ചിട്ടില്ല, ഭീകരവാദിയും അല്ല! എന്നിട്ടും...

‘ദിലീപിന് പണ്ടേയുള്ളതാ ഈ അസുഖം‘ - വെളിപ്പെടുത്തലുമായി സംവിധായകന്‍
കൊച്ചി , വ്യാഴം, 10 ഓഗസ്റ്റ് 2017 (10:37 IST)
ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ ശരിവെയ്ക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ജോസ് തോമസ്. ദിലീപിന് ഫ്ലൂയിഡ് കുറഞ്ഞു പോയെന്നും തല കറക്കമാണെന്നുമുള്ള റിപ്പോര്‍ട്ടുകളെ ശരിവെയ്ക്കുന്ന രീതിയില്‍ ആണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. 
 
ജോസ് തോമസിന്റെ വാക്കുകളിലൂടെ:
 
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെര്‍ട്ടിഗോ എന്ന അസുഖവും ബാലന്‍സിങ് പ്രോബ്ലവും ഉള്ള ആളാണ് ഞാന്‍‍. ആ അസുഖത്തിന്റെ ബുദ്ധിമുട്ട് ശരിക്കും അറിയാവുന്ന ആള്‍‍. ഛര്‍ദ്ദിയും തലകറക്കവും തുടങ്ങിയാല്‍ മരിച്ചാല്‍ മതിയെന്ന് തോന്നി പോകും. ഞാന്‍ ഇത് പറയാന്‍ കാരണം ജയിലില്‍ ദിലീപ് ഇതനുഭവിക്കുകയാണ്. സുരക്ഷ കാരണങ്ങളാല്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നില്ല.. എന്ത് സുരക്ഷ. അയാള്‍ എന്താ രാജ്യം കൊള്ളയടിച്ച ആളോ ഭീകരവാദിയോ അല്ലല്ലോ. കാക്കി ദേഹത്ത് കയറിയാല്‍ മനുഷത്വം മരിക്കുമോ. കോടതി കുറ്റവാളി എന്ന് പറയും വരെ കുറ്റവാളിയല്ലാത്ത അയാള്‍ക്ക് സുരക്ഷ ഉമ്മാക്കി പറഞ്ഞു നീതി നിഷേധിക്കുന്നത് ശരിയോ? കുറ്റവാളികള്‍ക്ക് പോലും വിദഗ്ദ്ധ ചികിത്സ കൊടുക്കുന്ന നിയമം ഉണ്ടായിരിക്കെ ഇത് അനീതിയല്ലേ. ഇത് പ്രതി പട്ടികയില്‍ പോലീസ് പേര് ചേര്‍ത്ത ആളെ സപ്പോര്‍ട്ട് ചെയ്തതല്ല.. മനുഷ്യത്വം തൊട്ടു തീണ്ടിയവര്‍ ചിന്തിക്കാന്‍ വേണ്ടി മാത്രം.
 
ദിലീപിനെ ജയിലിലെത്തി നേരില്‍ കണ്ട പലരും പുറത്തുവന്ന് നല്‍കുന്ന വിവരങ്ങളും അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കയുളവാക്കുന്നതാണ്. ദിലീപിന് വെര്‍ട്ടിഗോ രോഗം ബാധിച്ചിരിക്കുന്നു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് ഏതാണ്ട് സത്യമാണെന്ന രീതിയിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ എല്ലാ ദിവസവും ദിലീപിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
 
ദിലീപ് ഷേവ് ചെയ്യുകയോ മുടിമുറിക്കുകയോ ചെയ്തിട്ടില്ല. താടിയും മുടിയും നീട്ടിവളര്‍ത്തി ക്ഷീണിതനായാണ് ദിലീപിനെ കാണാനായതെന്നും ചിലര്‍ വ്യക്തമാക്കുന്നു. ഏകാന്തതയും ദിലീപിനെ വല്ലാതെ വലയ്ക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വയസ്സായവരെയെല്ലാം തെക്കോട്ടെടുക്കണം എന്നാണോ ഭാരതീയ സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നത്‘?; ശോഭാ സുരേന്ദ്രന് മറുപടിയുമായി ശാരദക്കുട്ടി