Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലം കളക്‌ടര്‍ ഷൈനമോള്‍ക്ക് മലപ്പുറത്തേക്ക് മാറ്റം; തിരുവനന്തപുരം കളക്‌ടര്‍ ബിജു പ്രഭാകര്‍ കൃഷി ഡയറക്ടറാകും

സംസ്ഥാനത്തെ പത്ത് ജില്ല കളക്‌ടര്‍മാര്‍ക്ക് മാറ്റം

കൊല്ലം
തിരുവനന്തപുരം , ബുധന്‍, 3 ഓഗസ്റ്റ് 2016 (18:15 IST)
സംസ്ഥാനത്ത് പത്തു ജില്ലകളിലെ കളക്‌ടര്‍മാര്‍ക്ക് മാറ്റം. കൊല്ലം കളക്‌ടര്‍ ഷൈനമോളെ മലപ്പുറത്തേക്ക് മാറ്റി. തിരുവനന്തപുരം എസ് വെങ്കടേശപതി, കൊല്ലം ടി മിത്ര, പത്തനംതിട്ട ആര്‍ ഗിരിജ, ആലപ്പുഴ വീണ മാധവന്‍, കോട്ടയം സി എ ലത, ഇടുക്കി ജി ആര്‍ ഗോകുൽ, എറണാകുളം കെ മുഹമ്മദ് വൈ സഫീറുള്ള, തൃശ്ശൂര്‍ എ കൗശിഗന്‍, വയനാട് ബി എസ് തിരുമേനി, കണ്ണൂര്‍ മിര്‍മുഹമ്മദ് അലി, കാസര്‍ഗോഡ് ജീവന്‍ ബാബു എന്നിവരാണ് പുതിയ കളക്‌ടര്‍മാര്‍.
 
തിരുവനന്തപുരം ജില്ല കളക്‌ടര്‍ ആയിരുന്ന ബിജു പ്രഭാകർ കൃഷി ഡയറക്ടറാകും. എറണാകുളം കളക്‌ടര്‍ ആയിരുന്ന എം ജി രാജമാണിക്യം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം ഡിയായി ചുമതലയേൽക്കും. അദ്ദേഹത്തിന് എക്സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതല കൂടി ഉണ്ടാകും. എസ് ഹരികിഷോര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി. 
 
വയനാട് കളക്‌ടര്‍ ആയിരുന്ന കേശവേന്ദ്ര കുമാറാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍. ഇദ്ദേഹത്തിന് ഫുഡ്സേഫ്റ്റി കമ്മീഷണര്‍, സോഷ്യല്‍ ജസ്റ്റിസ്സ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ കൂടി ഉണ്ടാകും.
കണ്ണൂര്‍ കളക്‌ടര്‍ ആയിരുന്ന പി ബാലകിരണ്‍ ഐ ടി മിഷന്‍ ഡയറക്ടര്‍ ആകും. ഇ ദേവദാസന്‍ സര്‍വ്വേ ആന്‍റ് ലാന്‍റ് റെക്കോര്‍ഡ്സ് ഡയറക്ടറാകും. ഇദ്ദേഹം രജിസ്ട്രേഷന്‍ ഐ ജിയുടെ ചുമതല കൂടി വഹിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊഴില്‍ പ്രതിസന്ധി: സൗദിയില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ പാക്കേജ്