Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊഴില്‍ പ്രതിസന്ധി: സൗദിയില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ പാക്കേജ്

സൗദിയില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ പാക്കേജ്

saudhi arabia
തിരുവനന്തപുരം , ബുധന്‍, 3 ഓഗസ്റ്റ് 2016 (17:27 IST)
സൗദിയിലെ തൊഴില്‍ പ്രതിസന്ധി കാരണം ജോലി നഷ്ടപെട്ട് മടങ്ങിയെത്തുവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ പാക്കേജ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ധനമന്ത്രിയുമായി ചര്‍ച്ച നടത്തി. സൗദിയില്‍ കുടങ്ങിക്കിടക്കുന്ന മലയാളികള്‍പ്പടെയുള്ളവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കാനാണ് ആദ്യശ്രമമെന്നും വെള്ളിയാഴ്ച സൗദിയിലേക്ക് പോകുമെന്നും സ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍ വ്യക്തമാക്കി. 
 
മന്ത്രി കെടി ജലീലിനെയും സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വികെ ബേബിയെയും സൗദിയിലേക്ക് അയക്കാനാണു മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സൗദിയിലെത്തി അധികൃതരുമായും ഇന്ത്യന്‍ എംബസിയുമായും മലയാളി സംഘടനകളുമായും ചര്‍ച്ച നടത്തും. താത്പര്യമുള്ളവരെ നാട്ടിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരഞ്ഞ കുട്ടിയെ ആദ്യം കൊഞ്ചിച്ചു, പിന്നെയും കരഞ്ഞപ്പോള്‍ ട്രംപ് ആ സ്‌ത്രീയോട് ഒരു വാക്കു പറഞ്ഞു; പിന്നെ ഒന്നും നോക്കിയില്ല ആ സ്‌ത്രീ കുഞ്ഞിനെയും കൊണ്ട് പുറത്തേക്കോടി