Select Your Language

Notifications

webdunia
webdunia
webdunia
Monday, 21 April 2025
webdunia

അരൂരിൽ ഷാനിമോൾ, തൃശൂരിൽ പത്മജ, ജ്യോതി വിജയകുമാറും സ്ഥാനാർഥിയാകും, കോൺഗ്രസ് പട്ടികയിൽ 12 വനിതകൾ

കോൺഗ്രസ്
, ബുധന്‍, 3 മാര്‍ച്ച് 2021 (12:19 IST)
നിയമസഭാ തിരെഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ ഇക്കുറി 12 വനിതകൾ ഇടംപിടിച്ചേക്കുമെന്ന് റിപ്പോർട്ട്. എല്ലാ ജില്ലയിലും ഒരു വനിത സ്ഥാനാർഥിയെ എങ്കിലും മത്സരിപ്പിക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശം. ഇക്കുറി ഇടുക്കിയിലും കാസർകോടും ഒഴികെയുള്ള ജില്ലകളിൽ വനിതാ സ്ഥാനാർഥികളുണ്ടാകും.
 
നിലവിൽ ഒരു വനിത എംഎൽഎ മാത്രമാണ് കൊൺഗ്രസിനുള്ളത്. അരൂരിൽ ഷാനിമോൾ ഉസ്‌മാൻ. കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിൽ ഷാനിമോൾ ഉൾപ്പടെ 9 പേരെ കോൺഗ്രസ് സ്ഥാനാർഥികളാക്കിയെങ്കിലും ആരും വിജയിച്ചിരുന്നില്ല. ഇക്കുറി അരൂരിൽ ഷാനിമോൾ ഉസ്മാനും പത്മജ വേണുഗോപാൽ തൃശൂരും മത്സരിക്കും. രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധേയയായ ജ്യോതി വിജയകുമാർ ചെങ്ങനൂരോ വട്ടിയൂർക്കാവിലോ സ്ഥാനാർഥി‌യാകും.
 
മുൻ‌മന്ത്രി പികെ ജയലക്ഷ്‌മി വയനാട് മത്സരിക്കും. അതേസമയം ഇരുപതുശതമാനം സീറ്റിൽ വനിതകളെ വേണമെന്ന ആവശ്യം മഹിളാ കോൺഗ്രസ് കെപിസിസിക്ക് മുന്നിൽ നിർദേശം വെച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിയന്തിരാവസ്ഥ തെറ്റായിരുന്നുവെന്ന് ഇന്ദിര ഗാന്ധി മനസ്സിലാക്കിയിരുന്നു: രാഹുൽ ഗാന്ധി