നിയമസഭാ തിരെഞ്ഞെടുപ്പിൽ പാലക്കാട്ടെ സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഏകദേശ ധാരണയായി. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ അന്തിമ ധാരണയായത്. സാധ്യത പട്ടിക സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് അയച്ചിരിക്കുകയാണ്.
തരൂരിൽ മന്ത്രി എ കെ ബാലൻ്റെ ഭാര്യ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതാണ് അപ്രതീക്ഷിത നീക്കം. ബാലൻ സ്ഥിരമായി വിജയിക്കുന്ന മണ്ഡലമാണ് തരൂർ. തീരുമാനത്തെ ജില്ലാ സെക്രട്ടേറിയറ്റിൽ ഭൂരിപക്ഷവും എതിര്‍ത്തു എന്നാണ് സൂചന. എന്നാൽ, മേൽത്തട്ടില്‍ നിന്നുള്ള നിര്‍ദശത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിത്വം.
അതേസമയം കടുത്ത മത്സരം പ്രതീക്ഷിക്കാവുന്ന തൃത്താലയിൽ എംബി രാജേഷാണ് മത്സരിക്കുക. വി ടി ബല്‍റാമിനെ പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്താൻ രാജേഷിനാവും എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.സംവരണമണ്ഡലമായ കോങ്ങാട്ട് ഡിവൈഎഫ്ഐ ജില്ലാ അധ്യക്ഷൻ സി പി സുമോദിനെയും മലമ്പുഴ സീറ്റിൽ ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെയും പാലാക്കാട് ജില്ലാ സെക്രട്ടറി സി കെ.രാജേന്ദ്രൻ,എ പ്രഭാകരൻ എന്നിവരുടെ പേരുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഷാെര്‍ണ്ണൂരിൽ സിറ്റിംഗ് എംഎൽഎ പി കെ ശശിയും, ഒറ്റപ്പാലത്ത് നിലവിലെ എംഎൽഎ ഉണ്ണിയും വീണ്ടും ജനവിധി തേടും.