Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാസർകോട് സ്ഥിതി രൂക്ഷം

സംസ്ഥാനത്ത് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാസർകോട് സ്ഥിതി രൂക്ഷം

അഭിറാം മനോഹർ

, തിങ്കള്‍, 6 ഏപ്രില്‍ 2020 (18:16 IST)
സംസ്ഥാനത്ത് 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കാസർകോട് 9 പേർക്കും, മലപ്പുറത്ത് രണ്ട് പേർക്കും കൊല്ലം,പത്തനംതിട്ട എന്നിവിടങ്ങളിൽ ഓരോ ആളുകൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാസ്ർകോടിലെ 9 പേരിൽ ആറ് പേർ വിദേശത്ത് നിന്നും വന്നവരാണ്.
 
ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 327 ആയി. 266 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 1,52,804 പേർ നിരീക്ഷണത്തിലാണ് ഇതിൽ 1,52,009 പേർ വീടുകളിലും 895 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.കൊല്ലം, തൃശൂർ കണ്ണൂർ ജില്ലകളിലായി ഓരോ ആളുകളുടെ ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: കേന്ദ്രമന്ത്രിമാരുൾപ്പടെ എം പിമാരുടെ ശമ്പളം ഒരു വർഷത്തേക്ക് 30% വെട്ടിക്കുറച്ചു