Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർണാടകം മൗലികാവകാശങ്ങൾ ലംഘിക്കുന്നു, കേരളം സുപ്രീം കോടതിയിൽ

കർണാടകം മൗലികാവകാശങ്ങൾ ലംഘിക്കുന്നു, കേരളം സുപ്രീം കോടതിയിൽ

അഭിറാം മനോഹർ

, തിങ്കള്‍, 6 ഏപ്രില്‍ 2020 (17:26 IST)
മംഗലാപുരത്തേക്ക് രോഗികളെ കയറ്റിവിടാത്ത കർണാടകത്തിന്റെ നടപടി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കേരളം സുപ്രീംകോടതിയിൽ. കോടതി ഉത്തരവ് നടപ്പിലാക്കാൻ കേന്ദ്രവും തയ്യാറാകുന്നില്ലെന്ന് കേരളം കുറ്റപ്പെടുത്തി.
 
കാസർകോട് - മംഗളുരു ദേശീയപാത തുറന്നു കൊടുക്കണമെന്ന് കേന്ദ്രസർക്കാരിന് കേരള ഹൈക്കോടതി നൽകിയ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നില്ല.കേരള- കർണാടക ചീഫ് സെക്രട്ടറിമാരും ആരോഗ്യമന്ത്രാലയത്തിന്റെയും ഗതാഗതമന്ത്രാലയത്തിന്‍റെയും സെക്രട്ടറിമാരും ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. എന്നാൽ കർണാടകത്തിനോട് അതിർത്തി തുറക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നില്ല.നാളെ സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട കനത്തമഴയ്‌ക്ക് സാധ്യത