Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദേശമലയാളികൾക്കുള്ള സർക്കാർ ക്വാറന്റൈൻ 14 ദിവസം തന്നെ ആക്കിയേക്കും

വിദേശമലയാളികൾക്കുള്ള സർക്കാർ ക്വാറന്റൈൻ 14 ദിവസം തന്നെ ആക്കിയേക്കും
തിരുവനന്തപുരം , ബുധന്‍, 6 മെയ് 2020 (13:15 IST)
തിരുവനന്തപുരം: വിദേശത്ത് നിന്നും തിരിച്ചെത്തുന്ന മലയാളി പ്രവാസികളുടെ സർക്കാർ ക്വാറന്റൈൻ കാലാവധി 14 ദിവസമാക്കി മാറ്റുന്നുവെന്ന് സൂചന. ഏഴ് ദിവസം സർക്കാർ ക്വാറന്റൈനിലും തുടർന്നുള്ള ഏഴ് ദിവസം വീട്ടിലും തുടരാനായിരുന്നു നേരത്തെയുള്ള നിർദേശം.
 
നേരത്തെ സർക്കാരിന്റെ മേൽനോട്ടത്തിൽ 14 ദിവസവും സർക്കാർ തന്നെ ക്വാഈഅന്റൈൻ ഏർപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിന് പുറകേയാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം ഇത് സംബന്ധിച്ച് ചർച്ച നടത്തിയത്.ഉന്നതതല അവലോകന യോഗത്തിന് ശേഷമായിരിക്കും ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയിലെത്തുന്ന പ്രവാസികളെ പരിശോധിക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കുന്നു