ക്രിസ്മസ് ദിനത്തിലും തലേദിവസവുമായി മലയാളികള്‍ കുടിച്ച് തീര്‍ത്തത് 152 കോടി രൂപയുടെ മദ്യം. കേരളത്തിലെ ബീവറേജസ് ഔട്ട്ലറ്റുകളിലൂടെയുള്ള വില്പനയുടെ കണക്കാണിത്. കഴിഞ്ഞവര്‍ഷം ഇതേ തീയതികളിലായി 122.13 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
ക്രിസ്മസ് ദിവസമായ 25നും തലേദിവസവുമായുള്ള മദ്യവില്പനയില്‍ 24.50 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്. ഈ വര്‍ഷം ഡിസംബര്‍ 24ന് 71.40 കോടിയും ഡിസംബര്‍ 25ന് 54.14 കോടിയുടെ മദ്യവുമാണ് വിറ്റത്.