Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജ അക്കൗണ്ടിലൂടെ സൗഹൃദം: 16കാരിയുടെ ആത്മഹത്യയില്‍ 45കാരന്‍ അറസ്റ്റില്‍

Girl Suicide

ശ്രീനു എസ്

, തിങ്കള്‍, 28 ജൂണ്‍ 2021 (10:45 IST)
16കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ 45കാരന്‍ അറസ്റ്റില്‍. എറണാകുളം കളമശേരി ദിലീപ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെടുകയും തനിക്ക് 22 വയസാനണെന്ന് പറഞ്ഞ് ബന്ധുവായ ചെറുപ്പക്കാരന്റെ ഫോട്ടോ അയച്ചുകൊടുക്കുകയായിരുന്നു. ഇത് വിശ്വസിച്ച പെണ്‍കുട്ടിയെ ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു. 
 
പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇയാള്‍ കൈക്കലാക്കുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഫോണ്‍വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശങ്കയാകുന്ന രോഗവ്യാപനം; കേരളത്തില്‍ വീണ്ടും നിയന്ത്രണം വേണ്ടിവരുമോ?