Select Your Language

Notifications

webdunia
webdunia
webdunia
webdunia

17 വയസ്സുള്ള പെണ്‍കുട്ടിയുടെ കവിളില്‍ ചുംബിച്ചു, 47 കാരന് ശിക്ഷ വിധിച്ച് അതിവേഗ സ്‌പെഷല്‍ കോടതി

17 വയസ്സുള്ള പെണ്‍കുട്ടിയുടെ കവിളില്‍ ചുംബിച്ചു, 47 കാരന് ശിക്ഷ വിധിച്ച് അതിവേഗ സ്‌പെഷല്‍ കോടതി

കെ ആര്‍ അനൂപ്

, ചൊവ്വ, 21 നവം‌ബര്‍ 2023 (12:16 IST)
കടയില്‍ ബാഗ് നന്നാക്കാനായി എത്തിയ 17കാരിയായ പെണ്‍കുട്ടിയുടെ കവിളില്‍ ചുംബിച്ച് അപമര്യാദയായി പെരുമാറിയ കേസില്‍ കടയുടമയായ 47കാരന് ശിക്ഷ വിധിച്ച് കോടതി.കടയുടമ കൈവേലിക്കലിലെ സി.കെ. സജുവിനെ മൂന്ന് വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴ അടയ്ക്കാനും അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ടിറ്റി ജോര്‍ജ് ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടുതല്‍ തടവ് അനുഭവിക്കണം. 
 
2018 ജൂലൈ അഞ്ചിന് ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. പ്രതിയുടെ തന്നെ കടയില്‍ ബാഗ് നന്നാക്കാനായി എത്തിയതായിരുന്നു പെണ്‍കുട്ടി.
  
കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് പാനൂര്‍ എസ്‌ഐ ആയിരുന്ന കെ സന്തോഷ് ആണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ട് പി എം ബാംസുരി ഹാജരായി.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം