Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

Shabarimala accident  Shabarimala bus accident

കെ ആര്‍ അനൂപ്

, ചൊവ്വ, 21 നവം‌ബര്‍ 2023 (11:03 IST)
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ഏഴു ഏഴുപേര്‍ക്ക് പരിക്കുപറ്റി അതില്‍ ഒരു കുട്ടിയുമുണ്ട്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. പത്തനംതിട്ട ളാഹ പുതുക്കടയിലാണ് അപകടമുണ്ടായത്.
 
 രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ പെരുനാട് ഗവണ്‍മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.34 ആളുകളായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്.
 
ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. റോഡ് അരികിലെ ഡിവൈഡറില്‍ ഇടിച്ച് ഒരു വശത്തേക്ക് ബസ് മറിയുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ബസ് ക്രെയിന്‍ ഉപയോഗിച്ച് നീക്കി. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്,ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ട്