Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

എ കെ ജെ അയ്യർ

, തിങ്കള്‍, 3 ഫെബ്രുവരി 2025 (19:31 IST)
തിരുവനന്തപുരം: പതിനെട്ടുകാരന്‍ കഴിഞ്ഞ ദിവസം രാത്രി ആറ്റില്‍ ചാടി മരിച്ചു. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് ആരിക്കോണം കടവിലാണ് 18കാരന്‍ പുഴയില്‍ ചാടി മരിച്ചത്. വാരിക്കോണം സ്വദേശി ബാലുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം.ബാലു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആറിന്റെ കടവിലേയ്ക്ക് എത്തിയത്. ബാലു എന്തിനാണ് പുഴയിലേയ്ക്ക് എടുത്തുചാടിയതെന്ന കാര്യം വ്യക്തമല്ല. 
 
തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഫോഴ്‌സിന്റെ സ്‌കൂബ ഡൈവേഴ്‌സ് അടങ്ങുന്ന ഒരു സംഘം പുഴയില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.  തൊഴുവന്‍കോട് ക്ഷേത്രത്തില്‍ നിന്ന് രാത്രി  ഗാനമേള കഴിഞ്ഞ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബാലു ഈ കടവിലേയ്ക്ക് എത്തിയത് എന്നാണ് വിവരം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് നീന്താന്‍ അറിയാത്തതിനാല്‍ പുഴയിലേക്ക് ചാടിയില്ല. 12 മണിക്ക് ശേഷമാണ് ഫയര്‍ ഫോഴ്‌സ് വിവരമറിഞ്ഞു സ്ഥലത്ത് എത്തിയത്. വട്ടിയൂര്‍ക്കാവ് പൊലീസില്‍ വിവരം അറിയിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍  അറിവായിട്ടില്ല.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ