പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളുമായി 18കാരന്‍ വാഗമണ്ണിലേക്ക്; യുവാവിനെ പൊലീസ് പിടികൂടിയത് നാടകീയമായി!

പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളുമായി 18കാരന്‍ വാഗമണ്ണിലേക്ക്; യുവാവിനെ പൊലീസ് പിടികൂടിയത് നാടകീയമായി!

വ്യാഴം, 25 ജനുവരി 2018 (12:30 IST)
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി ഉല്ലാസയാത്രയ്ക്ക് പോയ യുവാവ് അറസ്റ്റില്‍. കഞ്ഞിക്കുഴി പത്താം വാര്‍ഡില്‍ ശ്യാമി(18)നെയാണ് മുഹമ്മ പൊലീസ് കുമരകത്ത് നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

വീട്ടില്‍ നിന്നും വഴക്കിട്ട് പിണങ്ങിയിറങ്ങിയ പെണ്‍കുട്ടികളെ കാണാന്‍ ഇല്ലെന്ന് ഇവരുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിനാലാണ് പതിനനഞ്ച് വയസുള്ള രണ്ട് പെണ്‍കുട്ടികളുമായി ശ്യാമിനെ കുമരകത്ത് നിന്നും പിടികൂടിയത്.

പെണ്‍കുട്ടികളുമായി വാഗമണ്ണിലേക്ക് ഉല്ലാസയാത്രയ്ക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ബുധനാഴ്‌ച രാവിലെ ശ്യാം പിടിയിലായത്. യുവാവിന് പെണ്‍കുട്ടികളുമായി സുഹൃദ്ബന്ധം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കയര്‍ ഫാക്ടറിയിലെ ടെന്‍സിലിങ് തൊഴിലാളിയാണ് ശ്യാം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം റേഞ്ച് റോവറിനോട് ഏറ്റുമുട്ടാന്‍ ജീപ്പിന്റെ പുതിയ പോരാളി; ഗ്രാന്‍ഡ് കമാന്‍ഡര്‍ !