സിസേറിയന് പലപ്പോഴും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രസവ ശേഷം ഉണ്ടാക്കാറുണ്ട്. ഇക്കാലത്ത് സിസേറിയന്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. സിസേറിയന് ശേഷം കുറച്ചുകാലത്തേക്കെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതും ഉറക്കമുള്‍പ്പെടെയുള്ള പല കാര്യങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതും അത്യാവശ്യമാണ്.
കാഠിനമായ വ്യായാമങ്ങളും വീട്ടുജോലികളുമെല്ലാം കുറച്ചുനാളത്തേക്ക് ഒഴിവാക്കണം. ഭാരമേറിയ സാധനങ്ങള്‍ ഉയര്‍ത്താതിരിക്കുകയും വേണം. അല്ലാത്തപക്ഷം ആ മുറിവ് പൊട്ടാനും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുകയും അണുബാധയുണ്ടാകുകയും ചെയ്യും. പ്രസവശേഷം ധാരാളം വെള്ളം കുടിക്കണം. വെള്ളം കുടി കുറച്ചാല്‍ അത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.
മുറിവ് ഒരുവിധം ഉണങ്ങുന്നതുവരെയെങ്കിലും സ്‌റ്റെയര്‍കേസ് കയറിയിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് കാരണമാകും. സിസേറിയന് ശേഷം കുറച്ച് കാലത്തേക്കെങ്കിലും സെക്സ് ഒഴിവാക്കുക. സെക്സില്‍ ഏര്‍പ്പെടുന്നത് മുറിവ് പൊട്ടുന്നതിനും അണുബാധ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാനും കാരണമാകും. മാത്രമല്ല അതി കഠിനമായ വേദനയും ഇതിലൂടെ ഉണ്ടാകും.
എരിവുള്ള ഭക്ഷണങ്ങളും എണ്ണമയമുള്ള ഭക്ഷണങ്ങളും കഴിവതും ഒഴിവാക്കുക. ഇത് മുറിവു കരിയുന്നതിന് കാല താമസമുണ്ടാക്കും. സിസേറിയന്‍ കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ വെള്ളം മുക്കിപ്പിഴിഞ്ഞു ശരീരം തുടച്ചാല്‍ മാത്രം മതി. ഒരു കാരണവശാലും മുറിവില്‍ വെള്ളമാകരുത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മുറിവില്‍ വെള്ളമാകാതെ തുണിയോ മറ്റോ കെട്ടിയ ശേഷം കുളിയ്ക്കാം. അല്ലാത്തപക്ഷം അണുബാധ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.