Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴ വള്ളിക്കുന്നത് 19 കാരിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ വള്ളിക്കുന്നത് 19 കാരിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
, ചൊവ്വ, 22 ജൂണ്‍ 2021 (14:26 IST)
ആലപ്പു‌ഴ വള്ളിക്കുന്നത്ത് 19 വയസുകാരിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് ഭർതൃഗൃഹത്തിൽ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 21-നാണ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞത്. സുചിത്രയുടെ ഭർത്താവ് വി‌ഷ്‌ണു സൈനികനാണ്.
 
രാവിലെ 11.30-യോടെ ഭർത്താവിന്റെ അമ്മയാ‌ണ് സുചിത്രയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്.തുടർന്ന് തൊട്ടടുത്തുള്ളവരെയെല്ലാം വിളിച്ച് വരുത്തിയ ശേഷം തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവസമയത്ത് സുചിത്രയുടെ ഭർതൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 
 
അടുത്ത ദിവസങ്ങളിലാണ് വിവാഹത്തിന്‍റെ ലീവ് കഴിഞ്ഞ ശേഷം സൈനികനായ വിഷ്ണു തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. സുചിത്രയുടെ മരണകാരണം എന്താണെന്ന് വ്യക്തമല്ല. വിശദമായ പരിശോധനകൾക്ക് ശേഷമെ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാനാകുവെന്ന് പോലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ഒരു ലക്ഷം രൂപ: ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി ഒരു ഇന്ത്യൻ സംസ്ഥാനം